സീറോ മലബാര്‍ കൈത്താക്കാലം നാലാം വ്യാഴം ആഗസ്റ്റ് 06 മത്തായി 17: 1-9 രൂപാന്തരീകരണം

“ഈശോയുടെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി; വസ്ത്രം പ്രകാശം പോലെ ധവളമായി.” ഈശോയില്‍ വന്ന മാറ്റം കണ്ട് പത്രോസ് പറയുന്നു: “കര്‍ത്താവേ, നാം ഇവിടെ ആയിരിക്കുന്നത് നല്ലതാണ്.” അവിടെ, ഈശോയോടൊത്ത്‌ ആയിരിക്കാൻ പത്രോസ് ആഗ്രഹിക്കുന്നു.

എന്റെയടുത്ത് ആയിരിക്കുന്നത് എന്റെ മക്കള്‍ക്കും ജീവിതപങ്കാളിക്കും സ്നേഹിതര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്മ നിറഞ്ഞ അനുഭവമാണോ അതോ എന്നില്‍ നിന്ന് ഓടിയകലാനാണോ അവരുടെ ശ്രമം? നമ്മില്‍ നിന്ന് അകലാനാണ്‌ അവരുടെ ശ്രമമെങ്കില്‍ ഓര്‍ക്കണം, ഞാന്‍ ഇനിയും രൂപാന്തരപ്പെടേണ്ടതുണ്ട് എന്ന്. എന്റെ സ്വഭാവത്തിലെ നെഗറ്റിവായ ഏതു കാര്യമാണ് മാറ്റേണ്ടതെന്ന് കണ്ടെത്തി അത് മാറ്റുക അത്യാവശ്യമാണ്. സത്യത്തിൽ ഞാനും രൂപാന്തരപ്പെടേണ്ടതുണ്ട്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.