സീറോ മലബാര്‍ കൈത്താക്കാലം ഏഴാം ചൊവ്വ സെപ്റ്റംബർ 06 ലൂക്കാ 12: 13-21 സമ്പത്ത്

“മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത്” (15) എന്ന ഈശോയുടെ വാക്യം നമുക്കെല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ്. കൂടുതല്‍ സമ്പത്ത് സ്വന്തമാക്കാന്‍ ശ്രമിച്ച്, അതില്‍ ജീവിതത്തിന്റെ ധന്യത കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യക്തികളാണോ നമ്മള്‍ എന്ന് ചിന്തിച്ചുനോക്കണം. ഒരുപാട് സമ്പത്ത് സ്വന്തമാക്കാന്‍ ശ്രമിച്ച വ്യക്തികളൊക്കെ ഇന്ന് എവിടെയാണ്? ഭൂമിയിൽ നിന്നും യാത്രയായവർ ഭൗതികമായി വെട്ടിപ്പിടിച്ചതൊന്നും കൂടെ കൊണ്ടുപോയിട്ടില്ല.

ജീവിതത്തിന്റെ ധന്യത ഭൗതികമായ സമ്പത്തിലല്ല; അത് ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തിലാണ് അടങ്ങിയിരിക്കുന്നത്. ജീവിക്കാന്‍ സമ്പത്ത് ആവശ്യമാണെങ്കിലും ജീവിതമെന്നാല്‍ സമ്പത്തല്ല. സമ്പത്തിനു വേണ്ടി ജീവിക്കുന്നവരാകാതെ ദൈവത്തിനും മനുഷ്യര്‍ക്കും വേണ്ടി ജീവിക്കുന്നവരാകാനും അതില്‍ ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്നവരാകാനും ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.