സീറോ മലബാർ ശ്ലീഹാക്കാലം ഒന്നാം വെള്ളി ജൂൺ 10 യോഹ. 16: 19-24 ഊഷ്മളമായ ബന്ധം

ചോദിച്ചുവാങ്ങാന്‍ പൊതുവെ നമുക്ക് മടിയാണ്. എന്നാൽ പരസ്പരബന്ധങ്ങള്‍ ഊഷ്മളമാകണമെങ്കില്‍ സ്വാഭാവികമായ ഈ മടിയെ നാം അതിജീവിക്കണം. പ്രിയപ്പെട്ടവരോട് നമുക്ക് ചോദിച്ചുവാങ്ങാന്‍ സാധിക്കണം. പ്രിയപ്പെട്ടവരുടെ മുമ്പില്‍ നമ്മുടെ ഉള്ളിന്റെയുള്ളിലെ ആഗ്രഹം വെളിപ്പെടുത്താൻ സാധിക്കണം. ചോദിച്ചുവാങ്ങലിലൂടെയും കൊടുക്കലിലൂടെയുമാണ് സ്‌നേഹബന്ധം വളരുകയും പൂര്‍ണ്ണമാവുകയും ചെയ്യുന്നതെന്ന സത്യം നമ്മൾ മറക്കരുത്.

ഈശോയും ഈ കാര്യമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. “എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെല്ലാം അവിടുന്ന് നിങ്ങൾക്ക് നൽകും” (16:24). അപ്പോൾ ചോദിക്കുക എന്നത് പ്രധാനമായി വരുന്നു. എല്ലാം ചോദിക്കാനുള്ള സ്വാതന്ത്ര്യം നമ്മൾ ദൈവവുമായുള്ള ബന്ധത്തിൽ നേടിയെടുക്കണം. ഊഷ്മളമാകട്ടെ ദൈവവുമായുള്ള നമ്മുടെ ബന്ധം. ദൈവം നമ്മുടെ പ്രിയപ്പെട്ടവനാണെങ്കിൽ ചോദിക്കാൻ നമുക്ക് എളുപ്പമായിരിക്കും.

ഫാ. ജി കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.