സീറോ മലബാര്‍ കൈത്താക്കാലം ഏഴാം ബുധൻ ആഗസ്റ്റ് 30 മർക്കോ. 5: 1-13 പിശാചുബാധിതനെ സുഖപ്പെടുത്തുന്നു 

എത്രമാത്രം ഭയാനകമായ അവസ്ഥയിലായിരുന്നു അശുദ്ധാത്മാവ് ബാധിച്ച മനുഷ്യന്‍ എന്ന് വചനം പറയുന്നുണ്ട്. ശവകുടീരങ്ങള്‍ക്കിടയില്‍ വാസം, ചങ്ങലകള്‍ കൊണ്ടുപോലും ബന്ധിക്കാന്‍ പറ്റാത്ത അവസ്ഥ, വിലങ്ങുകള്‍ തകര്‍ക്കുന്ന രീതി, അലറുകയും സ്വയം മുറിപ്പെടുത്തുകയും ചെയ്യുന്ന ശൈലി, ആര്‍ക്കും കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തവന്‍ – ഇതൊക്കെയായിരുന്നു ആ മനുഷ്യന്റെ വിശേഷണങ്ങള്‍.

നോക്കണം, അവനെ കീഴ്‌പ്പെടുത്താന്‍ ആര്‍ക്കും ശക്തിയില്ലായിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. ആര്‍ക്കും കീഴ്‌പ്പെടുത്താന്‍ പറ്റാത്തവനെയാണ് യേശു കീഴ്‌പ്പെടുത്തുന്നത്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആര്‍ക്കും കീഴ്‌പ്പെടുത്താന്‍ പറ്റാത്തതിനെ കീഴ്‌പ്പെടുത്താന്‍ നമ്മുടെ കര്‍ത്താവിനു കഴിയുമെന്നത് നമ്മളെ ഏറെ ധൈര്യപ്പെടുത്തേണ്ട കാര്യമാണ്. ഒരിക്കലും ശരിയാവില്ല എന്ന് നമ്മള്‍ കരുതുന്ന കാര്യങ്ങളുണ്ടാവാം, ഈ അവസ്ഥയില്‍ നിന്ന് രക്ഷപെടില്ല എന്ന് വിചാരിച്ചേക്കാം, ഇനിയൊരു തിരിച്ചുവരവ് അസാധ്യം എന്നു കരുതിയേക്കാം. പക്ഷേ, അവയില്‍ നിന്നെല്ലാം നമ്മെ രക്ഷപെടുത്താന്‍ കഴിവുള്ളവനാണ് കര്‍ത്താവ് എന്നത് നമ്മെ ധൈര്യപ്പെടുത്തട്ടെ; നമുക്ക് പ്രതീക്ഷകള്‍ നല്‍കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.