സീറോ മലബാര്‍ കൈത്താക്കാലം നാലാം ചൊവ്വ ഓഗസ്റ്റ് 04 യോഹ. 3: 22-30 അവൻ വളരുകയും ഞാൻ കുറയുകയും വേണം

“അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം” – ഒരു മനുഷ്യന്റെ നാവിൽ നിന്നും പുറപ്പെടാവുന്ന ഏറ്റവും മനോഹരമായ വാക്യമാണ് സ്നാപകയോഹന്നാൻ യേശുവിനെക്കുറിച്ചു പറഞ്ഞ ഈ വാക്യം.

ദൈവത്തിന്റെ ദൃഷ്ടിയിൽ താൻ ആരാണെന്ന് യോഹന്നാന് അറിയാമായിരുന്നു. തന്റെ ബലവും ബലഹീനതയും അവന് അറിയാമായിരുന്നു. മാത്രമല്ല, തന്റെ ജീവിതം വരാനിരിക്കുന്ന യേശുവിൽ കേന്ദ്രീകരിക്കേണ്ടതാണെന്നും അവനറിയാമായിരുന്നു. ഇത് അദ്ദേഹത്തിന് ഒരു ഭാരമോ, വേദനയോ ആയിരുന്നില്ല. യേശുവിന്റെ വരവിലും യേശുവിന്റെ ദൗത്യത്തിലും ജീവിതത്തിലും യോഹന്നാൻ സന്തോഷിച്ചു. താൻ യേശുവാകുന്ന സദ്വാർത്തയുടെ പ്രഘോഷകൻ മാത്രമാണെന്ന്‌ അദ്ദേഹത്തിന് അറിയാമായിരുന്നു. കൂടെയുള്ളവരോടുള്ള നമ്മുടെ മനോഭാവവും ഇതു തന്നെയായിരിക്കണം – അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.