
ജീവിതകാലത്ത് സൗഭാഗ്യങ്ങൾ ലഭിച്ച ഒരാളുടെയും, ജീവിതകാലത്ത് സൗഭാഗ്യങ്ങൾ ലഭിക്കാത്ത മറ്റൊരാളുടെയും ഉപമയായി ധനികന്റെയും ലാസറിന്റെയും ഉപമയെ നമുക്ക് കാണാം. ജീവിതകാലത്ത് സൗഭാഗ്യങ്ങൾ ലഭിച്ച ഒരാള്‍ – ധനികന്‍ എന്നാണ് സുവിശേഷം അയാളെ വിശേഷിപ്പിക്കുന്നത്. മറ്റു പേരുകളൊന്നും അയാള്‍ക്കില്ല. ജീവിതകാലത്ത് നന്മകള്‍ ലഭിച്ച ഒരാള്‍, അത് തനിക്കു വേണ്ടി മാത്രം ഉപയോഗിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടി ഉപയോഗിക്കേണ്ടതാണ് എന്ന പാഠം ഈ വചനഭാഗം നമുക്ക് നല്‍കുന്നുണ്ട്.
ജീവിതത്തില്‍ നന്മകള്‍/ നല്ലത് സ്വീകരിക്കാത്തതായി നമുക്കിടയില്‍ ആരുണ്ട്? എല്ലാവരും ഏതെങ്കിലുമൊക്കെ വിധത്തിലുള്ള നന്മകള്‍ സ്വീകരിച്ചിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ, നന്മകള്‍ സ്വീകരിച്ചിരിക്കുന്ന കാരണത്താല്‍ നമ്മള്‍ ധനികരാണ്. ഭൗതികമായി, ആത്മീയമായി, ശാരീരികമായി, ബൗദ്ധികമായി എല്ലാവരും ധനികരാണ്. അത് മറ്റുള്ളവര്‍ക്കായി വിനിയോഗിക്കാനുള്ള മനസ്സ് കാണിക്കുക. കാരണം, ദൈവം നമ്മെ ധനികരാക്കിയിരിക്കുന്നത് നമുക്കു വേണ്ടി മാത്രമല്ല; മറ്റുള്ളവര്‍ക്കായി കൂടിയാണ്.
ഫാ. ജി. കടൂപ്പാറയില്‍ MCBS




