
നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ യേശുവിനെ ഏറ്റുപറയുക. വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവനെ ഏറ്റുപറയാതെയും സാക്ഷ്യപ്പെടുത്താതെയുമിരിക്കുന്നത് ആത്മവഞ്ചനയാണ്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സത്യത്തെ നിശ്ശബ്ദത കൊണ്ട് മൂടിവയ്ക്കുന്നതും പൊതുസ്വീകാര്യതയ്ക്കു വേണ്ടി കള്ളം പറയുന്നതും കപടത കാണിക്കുന്നതും വഞ്ചന തന്നെ. ഇവിടെയൊക്കെ യേശുവിനെ ഏറ്റുപറയുക.
സാഹചര്യങ്ങൾക്കനുസരിച്ചു മാറുന്ന ആത്മീയതയല്ല നമുക്ക് ആവശ്യം. മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളും മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളും ജീവിതത്തില്‍ ഈശോയെ ഏറ്റുപറയുന്നവരാണ്. തൊഴില്‍വീഥികളിലും യാത്രയ്ക്കിടയിലും വിശ്രമവേളകളിലും ക്രിസ്തുവിനെ ഏറ്റുപറയുക. കാരണം, നമ്മുടെ നിലനില്‍പ്പിനു കാരണം അവനാണ്. “ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുൻപിൽ മനുഷ്യപുത്രനും ഏറ്റുപറയും” എന്ന വാക്യം നമുക്ക് മറക്കാതിരിക്കാം.
ഫാ. ജി. കടൂപ്പാറയിൽ MCBS




