ലത്തീൻ ജൂൺ 26 മത്തായി 8: 1-4 പുണ്യം

“യേശു കൈനീട്ടി അവനെ സ്‌പര്‍ശിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: എനിക്ക് മനസ്സുണ്ട്‌, നിനക്ക് ശുദ്ധി വരട്ടെ. തല്‍ക്ഷണം കുഷ്‌ഠം മാറി അവന് ശുദ്ധി വന്നു” (മത്തായി 8:3).

ദൈവതിരുമനസ്സിന്റെ സത്തയും ആന്തരീകഭാവവും  കാരുണ്യമാണ്. കരുണാർദ്രഹൃദയത്തിൽ നിന്നാണ്  സത്പ്രവൃത്തികൾ ജനിക്കുന്നത്. ഒരു  മനുഷ്യൻ എന്തെങ്കിലുമൊരു നന്മ മറ്റൊരു മനുഷ്യനു ചെയ്യുമ്പോൾ അത് മനുഷ്യസ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്. അപ്പോൾ കരുണയാൽ പ്രേരിതനായി  ഒരു നന്മ ചെയ്യുമ്പോൾ അതൊരു ഉപകാരം മാത്രമല്ല, മറിച്ച് പുണ്യമാണ്. ക്രൈസ്തവന്റെ സത്പ്രവര്‍ത്തികള്‍ക്ക് നിദാനം കേവലം മനുഷ്യസ്നേഹം മാത്രമല്ല, മറിച്ച് ദൈവസ്നേഹമാണ്.

മനുഷ്യസ്നേഹത്തിന്റെ പ്രവർത്തികളെ ജീവകാരുണ്യ പ്രവർത്തികൾ (Philantrophic) എന്നു വിളിക്കാമെങ്കിൽ ദൈവകാരുണ്യത്തെ വാക്കിലും പ്രവർത്തിയിലും പ്രതിഫലിപ്പിക്കുന്നവയെ പുണ്യപ്രവർത്തികൾ (Virtues) എന്നു വിളിക്കാം, ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.