സീറോ മലബാർ പള്ളിക്കൂദാശാക്കാലം നാലാം ചൊവ്വ നവംബർ 22 യോഹ. 10: 7-16 സ്വന്തം

ഇടയനും കൂലിക്കാരനും തമ്മിലുള്ള വ്യത്യാസം ‘സ്വന്തം’ എന്ന പദത്തിലാണ്. ഇടയന്റെ സ്വന്തമാണ് ആടുകള്‍. എന്നാല്‍, കൂലിക്കാരന് ആടുകള്‍ സ്വന്തമല്ല. സ്വന്തം എന്ന് തോന്നുന്നവയ്ക്കു വേണ്ടിയാണ് ജീവന്‍ ബലികഴിക്കുന്നതും സ്വയം മരണമേല്‍ക്കുന്നതും. സ്വന്തമല്ലെങ്കില്‍ പിന്നെ സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളായിരിക്കും നടക്കുന്നത്.

സ്വന്തം മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അസുഖമോ, അപകടമോ വരുമ്പോഴുള്ള നമ്മുടെ വികാരവും അയല്‍ക്കാരന് അസുഖമോ, അപകടമോ സംഭവിക്കുമ്പോഴുള്ള നമ്മുടെ പ്രതികരണവും നമുക്കറിയാത്ത ഒരാള്‍ക്ക് എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോഴുള്ള നമ്മുടെ മനോഭാവവും ശ്രദ്ധിച്ചാല്‍ ‘സ്വന്തം’ എന്ന വികാരം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കും. ദൈവത്തെയും ‘സ്വന്തം’എന്നു കരുതിയാല്‍ മാത്രമേ അവനായി ജീവിക്കാനും ജീവന്‍ ബലി കഴിക്കാനും നമുക്ക് സാധിക്കൂ. ലോകത്തെ മുഴുവൻ സ്വന്തമായി കരുതേണ്ട കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.