സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം ഒന്നാം ശനി നവംബർ 05 ലൂക്കാ 10: 25-37 അയല്‍ക്കാരന്‍ 

മുറിവേറ്റവനെ കാണാനും മുറിവുകള്‍ വച്ചുകെട്ടാനും സത്രത്തിലെത്തിക്കാനും നമ്മളും മനസാകണം. ഇത് ജീവിതത്തിലെ ഓരോ ദിവസവും നടക്കേണ്ട കാര്യമാണ്. നിത്യജീവന്‍ അവകാശമാക്കാന്‍ അതാണ് മാര്‍ഗ്ഗം – ഭൂമിയില്‍ മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കുക.

വാക്കാലും വിചാരത്താലും പ്രവര്‍ത്തിയാലും മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കുക; അപരന് ജീവന്‍ നല്‍കുക എന്ന ദൗത്യത്തില്‍ നിന്ന് ഓടിയകലാതിരിക്കുക; സഹായം ആവശ്യമുള്ളവരെ കണ്ടില്ലന്നു നടിച്ച് മറുവശം ചേര്‍ന്ന് നടന്നുപോകാതിരിക്കുക – ഇതൊക്കെയാണ് നമ്മള്‍ ചെയ്യേണ്ടത്. ആരാണ് എന്റെ അയല്‍ക്കാരന്‍ എന്ന ചോദ്യത്തിന്, ‘ആരാണ് നിന്റെ അയല്‍ക്കാരന്‍ അല്ലാത്തത്’ എന്ന ചോദ്യവുമായി ഈശോ കാത്തിരിപ്പുണ്ട് എന്നോര്‍മ്മിക്കുക. എല്ലാവരും നമ്മുടെ സഹായം ആവശ്യമുള്ള അയല്‍ക്കാര്‍ തന്നെയാണ്. ആരെയും നമുക്ക് മാറ്റിനിര്‍ത്താനില്ല. അപരനെ സ്നേഹിച്ചും സഹായിച്ചും ഭൂമിയിലിരുന്ന് സ്വര്‍ഗരാജ്യം പണിയാന്‍ നമുക്ക് സാധ്യമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.