
ഈശോ 72 പേരെ തന്റെ ദൗത്യവുമായി അയയ്ക്കുന്നതും ദൗത്യപൂര്‍ത്തീകരണത്തിനു ശേഷം അവര്‍ തിരികെ വരുന്നതുമാണ് ഇന്നത്തെ വചനഭാഗം. അയയ്ക്കപ്പെടുന്നവർക്ക് കൃത്യവും വ്യക്തവുമായ നിർദേശങ്ങൾ ഈശോ നൽകുന്നുമുണ്ട്. അവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഈശോ അയയ്ക്കപ്പെട്ടവർക്കു നൽകുന്നു. അവരെ ഏൽപിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കണമെങ്കിൽ ആ നിർദേശങ്ങൾ മുഴുവനായും പാലിക്കേണ്ടതുണ്ട്. തിരികെ വരുന്നവരോട് പറയുന്നതും ശ്രദ്ധിക്കണം: “പിശാചുക്കള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ. മറിച്ച്, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.”
ഇന്ന് നമ്മെയും ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിലേക്ക് ഈശോ അയയ്ക്കുന്നുണ്ട്. അവിടെ നമ്മൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ നിർദേശങ്ങളും ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരാളെന്ന നിലയിൽ അവ ഞാൻ പാലിക്കുന്നുണ്ടോ എന്ന് ധ്യാനിക്കണം. ദൗത്യപൂര്‍ത്തീകരണത്തിനു ശേഷം നമ്മുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിട്ടുണ്ടോ എന്നും നമ്മള്‍ ധ്യാനിക്കണം.
ഫാ. ജി. കടൂപ്പാറയിൽ MCBS




