സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ഞായർ ഒക്ടോബർ 02 യോഹ. 12: 27-33 ബന്ധം 

“ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു” (27). ആത്മാവ് അസ്വസ്ഥമായ വേളയില്‍ യേശു പിതാവുമായി ബന്ധപ്പെടുകയാണ്. താന്‍ അസ്വസ്ഥനാണ്, ഇനി എന്തുചെയ്യണം എന്ന ചോദ്യങ്ങള്‍ പിതാവായ ദൈവത്തിന്റെ തിരുമുമ്പിലേക്ക് ഉയര്‍ത്തുന്ന ഈശോയെ തുടര്‍ന്നുവരുന്ന വചങ്ങളില്‍ നമ്മള്‍ കാണുന്നു. ദൈവം മറുപടി നല്‍കുകയും ചെയ്യുന്നു. ഏറ്റെടുക്കാന്‍ പോകുന്ന മരണത്തിനു മുമ്പുള്ള അസ്വസ്ഥതയാണ് യേശുവിന്റേത്. ആ വേളയിലും അവിടുന്ന് ബന്ധപ്പെടുന്നത് ദൈവവുമായിട്ടാണ് എന്നത് നമ്മുടെ കണ്ണുകള്‍ തുറപ്പിക്കേണ്ട കാര്യമാണ്.

നമ്മുടെ തീവ്രമായ വേദനയിലും മനസ് അസ്വസ്ഥമാകുന്ന വേളയിലും ആരുമായാണ് നമ്മള്‍ ബന്ധപ്പെടുന്നത്? ദൈവവുമായിട്ടാണെങ്കില്‍ എല്ലാറ്റിനും പരിഹാരമുണ്ടാകും. അല്ലെങ്കില്‍ ജീവിതം കൂടുതല്‍ നിരാശ നിറഞ്ഞതാകും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.