
ഗലീലിയില്‍ വധിക്കപ്പെട്ടവരും സീലോഹായില്‍ കൊല്ലപ്പെട്ടവരും ജീവിച്ചിരിക്കുന്നവരേക്കാള്‍ പാപികളാണെന്ന് കരുതരുത് എന്നാണ് യേശു പഠിപ്പിക്കുന്നത്. അവരുടെ പാപത്താൽ അവർ മരിച്ചു എന്നതിനേക്കാൾ, ജീവിച്ചിരിക്കുന്നവർക്ക് ഇത് മാനസാന്തരത്തിനും ദൈവത്തിലേക്ക് തിരിച്ചുവരാനുമുള്ള ഒരു അവസരമായി മാറണമെന്നാണ് യേശു ആഗ്രഹിക്കുന്നത്. അതിനാൽ നമ്മൾ ചെയ്യേണ്ടത്, ഇപ്പോൾ സമയമുള്ളപ്പോൾ നാം അനുതപിക്കുകയും നമ്മുടെ പാപത്തിൽ നിന്ന് പിന്തിരിയുകയും ചെയ്യുക എന്നതാണ്. ഗലീലിയില്‍ വധിക്കപ്പെട്ടവരും സീലോഹായില്‍ കൊല്ലപ്പെട്ടവരും തങ്ങളുടെ മരണം ഉടനെ സംഭവിക്കുമെന്ന് കരുതിയിട്ടുണ്ടാവില്ല. നമ്മളും അങ്ങനെ തന്നെയാണ്.
നമ്മുടെ ജീവിതത്തിലെയും അവസാന നിമിഷം എപ്പോഴാണെന്ന് നമുക്കറിയില്ല. അതിനാൽ ഓരോ നിമിഷവും ഒരുങ്ങിയിരിക്കുക; മാനസാന്തരത്തിന്റെ ജീവിതം നയിക്കുക.
ഫാ. ജി. കടൂപ്പാറയില്‍ MCBS




