സീറോ മലബാര്‍ കൈത്താക്കാലം അഞ്ചാം ചൊവ്വ ആഗസ്റ്റ് 11 യോഹ. 8: 37-47 ദൈവത്തിൽ നിന്നുള്ളവന്‍ ദൈവവചനം ശ്രവിക്കുന്നു

“ദൈവത്തില്‍ നിന്നുള്ളവന്‍ ദൈവത്തിന്റെ വാക്ക് ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരല്ല. അതുകൊണ്ട് നിങ്ങള്‍ അവ ശ്രവിക്കുന്നില്ല.” യഹൂദര്‍, തങ്ങള്‍ ദൈവമക്കളാണെന്നു പറയുകയും എന്നാല്‍ യേശുവില്‍ നിന്നു വരുന്ന വചനങ്ങള്‍ ശ്രവിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ വചനഭാഗം.

നമ്മളും അനുദിന ജീവിതത്തില്‍ ദൈവമക്കളാണെന്നു പറയുകയും എന്നാല്‍ ദൈവവചനം ശ്രവിക്കാതിരിക്കുകയും ചെയ്യുന്നുണ്ടോ? ദൈവമക്കളാണെങ്കില്‍ ദൈവവചനം ശ്രവിക്കുക; അതിനനുസരിച്ചുള്ള ജീവിതം നയിക്കുക. “ദൈവമാണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു” (42) എന്ന വചനവും നമ്മുടെ കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്. നമ്മള്‍ ഈശോയെ യഥാര്‍ഥത്തില്‍ സ്നേഹിക്കുന്നുണ്ടോ, അതോ വാക്കാല്‍ മാത്രമേ ഉള്ളോ എന്നു ചിന്തിക്കണം. നമ്മുടെ പ്രവൃത്തികള്‍ പരിശോധിച്ചാല്‍ മതി അതിനുള്ള ഉത്തരം നമുക്ക് ലഭിക്കും. സ്നേഹം എപ്പോഴും വെളിപ്പെടുത്തേണ്ടത് കര്‍മ്മങ്ങളിലൂടെയാണ്. ദൈവവചനം ശ്രവിച്ച്‌, അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.