സീറോ മലബാർ ഉയിർപ്പുകാലം അഞ്ചാം ശനി മെയ് 21 ലൂക്കാ 7: 1-10 മൂന്ന് മനോഹര കാര്യങ്ങൾ

ശതാധിപൻ തന്റെ ഭൃത്യന് സൗഖ്യം ലഭിക്കാനായി യേശുവിന്റെ അടുക്കലേക്ക് ആളുകളെ അയയ്ക്കുന്നു. ‘ഭൃത്യൻ യജമാനന് പ്രിയങ്കരനായിരുന്നു’ എന്ന് നമ്മൾ വചനത്തിൽ നിന്നും മനസിലാക്കുന്നു. ഈ ശതാധിപനെക്കുറിച്ച് ഈ വചനഭാഗത്തു നിന്നും നമ്മൾ മനസിലാക്കുന്ന മനോഹരമായ ആദ്യത്തെ കാര്യമിതാണ് – അയാൾ തന്റെ ഭൃത്യനെ സ്നേഹിക്കുന്നു; ഭൃത്യനെ സുഖപ്പെടുത്താൻ ആളുകളെ യേശുവിന്റെ അടുക്കലേക്ക് അയയ്ക്കുന്നു.

രണ്ടാമത്തെ സുന്ദരമായ കാര്യം, ശതാധിപൻ ഈശോയെ നേരിട്ട് കാണാതെ തന്നെ ഈശോയുടെ മഹത്വം അംഗീകരിക്കുന്ന ആളാണ് എന്നതാണ്. ഈശോയുടെ മുമ്പിൽ വരാനുള്ള തന്റെ അയോഗ്യത ഏറ്റുപറയുകയാണ് അദ്ദേഹം. മൂന്നാമത്തെ ശ്രേഷ്ഠമായ കാര്യം അദ്ദേഹത്തിന്റെ വലിയ വിശ്വാസമാണ്. “ഇസ്രായേലിൽ പോലും ഇതുപോലുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല” എന്നുപറഞ്ഞ് ഈശോ ശതാധിപന്റെ വിശ്വാസത്തെ പ്രകീർത്തിക്കുന്നു. ഈ മൂന്ന് മനോഹര കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.