
ഗലീലിയില്‍ വധിക്കപ്പെട്ടവരും സിലോഹായില്‍ കൊല്ലപ്പെട്ടവരും ജീവിച്ചിരിക്കുന്നവരേക്കാള്‍ പാപികളാണെന്നു കരുതരുതെന്നാണ് യേശുപാഠം.
ദുരിതമനുഭവിക്കുന്നവരെല്ലാം പാപികളും, ജീവിതസമൃദ്ധി അനുഭവിക്കുന്നവരെല്ലാം പുണ്യചരിതരായിരിക്കണമെന്നുമല്ല അർഥം. സഹോദരന്റെ ദുരിതവും സമൃദ്ധിയും പോലും നിനക്കുള്ള ദൈവികസന്ദേശത്തിന്റെ മാധ്യമമാകാം. നിനക്കുള്ള ദൈവികസന്ദേശം എല്ലാ സംഭവങ്ങളിലും നീ വായിക്കുമ്പോഴാണ് നീ ഫലമുള്ള വൃക്ഷമാകുന്നത്.




