സീറോ മലങ്കര സെപ്റ്റംബര്‍ 19 മത്തായി 24: 3-8 നോട്ടം ഈശോയില്‍ ഉറപ്പിക്കുക

“ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍” (4) എന്ന് ഈശോ പറയുന്നു. വഴിതെറ്റിക്കാന്‍ പലരും വരുന്ന കാലമാണ്. മനുഷ്യന്‍ സഹനങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോകുമ്പോള്‍, സഹായവുമായി പലരും കടന്നുവരും. പക്ഷേ, അവരൊന്നും യഥാര്‍ഥ സഹായം തരില്ല എന്ന്  തീര്‍ച്ചയാണ്.

നോട്ടം ഈശോയില്‍ ഉറപ്പിക്കുകയാണ് ജീവിതത്തില്‍ വഴിതെറ്റാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. മറ്റെവിടെ ജീവിതത്തിന്റെ കേന്ദ്രം ഉറപ്പിക്കാന്‍ ശ്രമിച്ചാലും അതെല്ലാം നമ്മളെ കൂടുതല്‍ പരാജയത്തിലേക്കു നയിക്കുകയേ ഉള്ളൂ.