ലത്തീൻ ഒക്ടോബർ 16 ലൂക്കാ 12: 1-7 വിശ്വാസ-പുളിമാവ്

“പരസ്‌പരം ചവിട്ടേല്‍ക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങള്‍ തിങ്ങിക്കൂടി. അപ്പോള്‍ അവന്‍ ശിഷ്യരോട് പറയാന്‍ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍” (ലൂക്കാ 12:1).

പുളിമാവിന്റെ ഉപമ സകരാത്മകമായും (Positive) നിഷേധാത്മകമായും (Negative) യേശു സുവിശേഷത്തിൽ ഉപയോഗിക്കുന്നുണ്ട്. സകരാത്മകമായ അർഥത്തിൽ അൽപം പുളിമാവിന് വലിയ അളവ് മാവിനെ പുളിപ്പിക്കാൻ കഴിവുള്ളതുപോലെ, വിശ്വാസമുള്ള ഒരു ചെറുഗണത്തിന് വലിയ സമൂഹത്തിന് മുഴുവൻ ധാർമ്മികമൂല്യങ്ങളെ നൽകാനാകും.

നിഷേധാത്മകമായ അർഥത്തിൽ ഫരിസേയരുടെ കപടനാട്യമാകുന്ന പുളിമാവിന് ശിഷ്യരുടെ ആത്മീയജീവിതത്തെ മലിനമാക്കാൻ ശക്തിയുണ്ട് എന്നർഥം. ലോകത്തിന്റെ കളങ്കിത-പുളിമാവിനു വിപരീതമായി വിശ്വാസ-പുളിമാവാണ് ദൈവമക്കൾക്ക് അനിവാര്യമായത്. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.