
“എന്നോടു കൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടു കൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു” (ലൂക്കാ 11:23).
ദൈവാരാജ്യവും സാത്താനിക രാജ്യവും തമ്മിലുള്ള യുദ്ധക്കളമാണ് മനുഷ്യഹൃദയം. ഈ യുദ്ധത്തിൽ സാത്താനിക ശക്തികൾ തങ്ങളുടെ ആയുധങ്ങളായ പ്രലോഭനങ്ങൾ, വഞ്ചന, ചതി, ഭയം, സംശയം എന്നിവയിലൂടെ മനുഷ്യഹൃദയം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്നതിനാൽ മനുഷ്യഹൃദയത്തെ ഒരു ‘യുദ്ധരഹിത മേഖല’ (Demiliteraised Zone) ആയി കരുതാനാകില്ല. നിഷ്പക്ഷമതിയായി നിലകൊള്ളുന്ന വ്യക്തി അവസാനം സാത്താന്റെ പക്ഷത്താകും.
അതിനാൽ, ദൈവിക ആയുധങ്ങളായ പ്രാർഥന, ഉപവാസം, പരിത്യാഗങ്ങൾ എന്നിവയിലൂടെ ദൈവസാന്നിധ്യത്തെ നിരന്തരം ഹൃദയത്തിൽ ഉറപ്പിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ആമേന്‍.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




