
“ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല” (ലൂക്കാ 16:13).
ശരീരതാപം, രക്തസമ്മർദം, ഹൃദയമിടിപ്പ് എന്നീ മൂന്നു സൂചകങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യാവസ്ഥയെ മനസ്സിലാക്കുന്നതിന് ഡോക്ടറെ സഹായിക്കുന്നു. അതുപോലെ, ഒരു വ്യക്തിക്ക് ലോകത്തോടും സമ്പത്തിനോടുമുള്ള ബന്ധവും മനോഭാവങ്ങളും ആ വ്യക്തിയുടെ ആത്മീയ ആരോഗ്യത്തിന്റെ ഒരു സൂചകമായി കരുതാം.
ജീവിതത്തിൽ പലപ്പോഴും പ്രശ്നമാകുന്നത് “നാം കഴിക്കുന്നതല്ല, നമ്മെ കഴിക്കുന്നതാണ്” അല്ലെങ്കിൽ “നാം വഹിക്കുന്നതല്ല, നമ്മെ വഹിക്കുന്നതാണ്” എന്ന് പറയുന്നതുപോലെ, സമ്പത്ത് നമ്മിലെ ദൈവികത (ദൈവവുമായുള്ള സംസർഗം) കവർന്നെടുക്കാത്തിടത്തോളം കാലം അത് ഉണ്ടായിരിക്കുന്നത് നല്ലതുതന്നെയാണ്. പങ്കുവയ്ക്കുമ്പോഴാണ് ലൗകികവസ്തുക്കൾ സ്വർഗീയസ്വത്തുക്കളാകുന്നത്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




