ലത്തീൻ ജൂൺ 29 മത്തായി 16: 13-19 പാറയ്ക്കു തുല്യമായ വിശ്വാസം 

“ഞാൻ നിനക്ക് ആരാണ്?” എന്ന  ചോദ്യത്തിന് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്” എന്ന് പത്രോസ് മറുപടി പറഞ്ഞു. ഇതിനു മറുപടിയായി യേശു അവനെ ‘പാറ’ എന്ന് വിളിച്ചു. ഇന്ന് സഭ വിശ്വസിക്കുന്നതും ഏറ്റുപറയുന്നതും പ്രഘോഷിക്കുന്നതും ഈ വിശ്വാസമാണ്. യേശു ദൈവപുത്രനാണെന്ന വിശ്വാസമാണ് സഭയുടെ പാറയ്ക്കു തുല്യമായ അടിത്തറ.

പ്രാർഥനയിലൂടെയും പരിത്യാഗത്തിലൂടെയും ഉപവിപ്രവർത്തനങ്ങളിലൂടെയും ഈ വിശ്വസാടിത്തറ വീണ്ടും ഉറപ്പിക്കുന്ന ദിനങ്ങളാക്കി നോമ്പിനെ മാറ്റാൻ സഭ ആഹ്വനം ചെയ്യുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.