
“ചില ആളുകള്‍ ദൈവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. അവന് അവരോടു പറഞ്ഞു:” (ലൂക്കാ 21:5).
ദൈവാലയാങ്കണത്തിൽ നിൽക്കുമ്പോൾ ശിഷ്യരുടെ ശ്രദ്ധ ദൈവാലയത്തിന്റെ ശോഭയിലും പ്രൗഢിയിലുമാണെങ്കിൽ, യേശുവിന്റേത് തനിക്കുള്ളതെല്ലാം ഭണ്ടാരത്തിൽ നിക്ഷേപിക്കുന്ന വിധവയിലാണ്. ഇവ രണ്ടിനെയും രണ്ട് മതവിശ്വാസ സമീപനങ്ങളായി കാണാം. യേശുവിന്റെ നോട്ടത്തെ ‘മാനവിക-മതവിശ്വാസം’ (Person Oriented Religion) ആയും ശിഷ്യന്മാരുടേത് ‘സ്ഥാപന കേന്ദ്രീകൃത മതവിശ്വാസം’ (Structure Oriented Religion) എന്നും പറയാം.
ദൈവത്തെ വിശുദ്ധസ്ഥലങ്ങളിലും മനുഷ്യനിർമ്മിത ആലയങ്ങളിലും ആരാധനാലയങ്ങളിലും തളച്ചിടുന്നതിനെ സ്ഥാപന-കേന്ദ്രീകൃത മതവിശ്വാസം എന്നും, എന്നാൽ പ്രാന്തപ്രദേശങ്ങളിൽ പാവങ്ങളിലും പാപികളിലും രോഗികളിലും ദൈവത്തെ കാണുന്നതിനെ മാനവികൃത മതവിശ്വാസം എന്നും വിളിക്കാം. ആമേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




