ലത്തീൻ: ഏപ്രിൽ 19 വെള്ളി, യോഹ. 6: 52-59 നിത്യജീവന്റെ അപ്പം

ക്രിസ്തു, അയ്യായിരം പേരെ അപ്പം വർധിപ്പിച്ച് തൃപ്തരാക്കിയ ശേഷം നിത്യജീവന്റെ അപ്പത്തെക്കുറിച്ചു പഠിപ്പിക്കുന്ന വചനഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം. ജനക്കൂട്ടം ക്രിസ്തുവിന്റെ പഠനങ്ങളെ തങ്ങൾക്കു കിട്ടിയ അപ്പത്തിന്റെ കാഴ്ചപ്പാടിലാണ് കാണുന്നതെങ്കിലും, ആർക്കും ഒരിക്കലും വിശക്കുകയും ദാഹിക്കുകയും ചെയ്യാത്ത, സ്വർഗത്തിൽ നിന്നിറങ്ങുന്ന ജീവന്റെ അപ്പത്തെക്കുറിച്ച് അതായത്, തന്റെ ശരീരമാകുന്ന അപ്പത്തെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിക്കുന്നത്. മാനുഷികചിന്തയിലും ബുദ്ധിയിലും അതത്ര സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ് യഹൂദർക്കിടയിടയിൽ ഇത് പിറുപിറുക്കലിനു കാരണമാകുന്നത്.

ഒരോ ദിവ്യകാരുണ്യവും ഒരു മുറിക്കപ്പെടലിന്റെ പാഠം നമുക്ക് നൽകുന്നുണ്ട്. ക്രിസ്തു തന്നെത്തന്നെ ശരീരവും രക്തവുമായി നല്കുന്ന ദിവ്യകാരുണ്യം സ്വീകരിക്കുന്ന ക്രൈസ്തവരായ നാം ഒരോരുത്തരും സ്വയം മുറിച്ചുനല്കാൻ തയ്യാറാകുമ്പോഴാണ് നമ്മുടെ ജീവിതവും ക്രിസ്തുവും തമ്മിലുള്ള അന്തരം കുറയുക.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.