ബൈബിൾ സത്രത്തിലേക്കുള്ള യാത്ര

ഞങ്ങൾ ഉൽപത്തി സത്രത്തിലേക്കു പുറപ്പാടു റോഡുവഴി യാത്ര തിരിച്ചു. അപ്പോഴാണ് ലേവ്യർ സംഖ്യയുടെ ആളുകളോട് നിയാമാവർത്തനത്തെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കുന്നതു കണ്ടത്. ആ സമയത്താണ് ജോഷ്വാ ന്യായാധിപന്മാരുടെ മനോഹരമായ ഗെയിറ്റിനു മുമ്പിൽ റൂത്തിനെ കാത്തു നിൽക്കുന്നത് ഞങ്ങൾ കണ്ടത്. അവൾ സാമുവൽ, സാമുവൽ എന്ന് ഉറക്കെ വിളിച്ചു.

ഈ സമയം ഒന്നും രണ്ടും രാജാക്കമാർ ദിനവൃത്താന്തങ്ങളുമായി എസ്രായുടെയും നെഹെമിയായുടെയും കൂടെ അവിടെ സന്ദർശിക്കാൻ വരുന്നുണ്ടായിരുന്നു. തോബിതും യൂദിത്തും തങ്ങളുടെ സഹോദരി എസ്തേറും  രണ്ടു മക്കബായരും ചേർന്ന് ജോബിന്റെ ദുരവസ്ഥയിൽ ദു:ഖാർത്തരായി ഇരിക്കുന്നതുകണ്ട് ഞങ്ങളും അവരോടൊപ്പം ചേർന്നു. പക്ഷേ  അവർ സങ്കീർത്തനങ്ങൾ ആലപിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല.  അവരുടെ കുട്ടികളെ സുഭാഷിതങ്ങളെയും, സഭാപ്രസംഗകനെയും ഉത്തമ ഗീതങ്ങളെയും കുറിച്ചുള്ള ജ്ഞാനം ഒരു  പ്രഭാഷകൻ വഴി അവർക്കു പറഞ്ഞു കൊടുക്കുക്കാൻ കാര്യങ്ങൾ ഏർപ്പാടാക്കി. ഈ സമയത്തു തന്നെയാണ് ഏശയ്യാ ജെറെമിയായുടെ വിലാപങ്ങളിൽ പങ്കുചേരാൻ സുഹൃത്തുക്കളായ ബാറൂകിനെയും എസെക്കിയേലിനെയും ദാനിയേലിനെയും കൂടെ കൂട്ടിക്കൊണ്ട് അവിടെ എത്തിയത്.

ഈ സമയത്തു ഹോസിയാ, ജോയേൽ, ആമോസ്, ഉബാദിയാ എന്നിവർ അവിടെ ഉണ്ടായിരുന്നില്ല. മൂന്നു ദിവസങ്ങൾക്കുശേഷം കപ്പൽയാത്ര കഴിഞ്ഞ് യോനായും ജെറുസലമിൽ നിന്നും മിക്കായും നാഹുവുംഎത്തിച്ചേർന്നു. സെഫാനിയായും ഹഗ്ഗായിയും എത്തിച്ചേർന്നതോടെ അവശേഷിക്കുന്ന രണ്ടു പേരായ സഖറിയാക്കും മലാക്കിക്കും വേണ്ടി കാത്തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

അങ്ങനെ കാത്തിരിപ്പിനു വിരാമമായി.

മത്തായിയും മർക്കോസും ലൂക്കായും യോഹന്നാനും കൂടി ചേർന്നതോടെ കാര്യങ്ങൾ എളുപ്പമായി. അപ്പസ്തോലന്മാരുടെ നടപടികളെക്കുറിച്ച് റോമാകാർക്കു നല്ല ധാരണയുണ്ടായിരുന്നു. കൊറിന്തോസിൽനിന്നു വന്ന ഒന്നാം ഗ്രൂപ്പ് ഒരു സ്നേഹഗീതം പാടിയപ്പോൾ രണ്ടാം കൊറിന്തോസുകാരും ഗലാത്തിയാക്കാരും എഫേസോസുകാരും ചേർന്ന് ദൈവ നന്മകൾ പാടി വാഴ്ത്തി. ഫിലിപ്പിയരും കൊളോസോസുകാരും ഒന്നിച്ചു വന്നപ്പോഴാണ് അവർ സുഹൃത്തുക്കൾ ആണന്ന് ഞങ്ങൾ അറിഞ്ഞത്. അവർ ഒന്നാം തവണ തെസലോനിക്കായിൽ പോയപ്പോൾ വേണ്ടത്ര സമയം ലഭിക്കാത്തതിനാൽ രണ്ടാം തെസലോനിക്കാ യാത്രയിൽ തിമോത്തേയോസിനെ രണ്ടു തവണ കണ്ടോളാം എന്ന ഉറപ്പു നൽകി.

തീത്തോസും ഫീലെമോനും കൂടി ഹെബ്രായ നാട്ടിലൂടെ യാക്കോബിന്റെ അടുത്തേക്കുപോയപ്പോൾ പത്രോസിനെ രണ്ടു തവണയും യോഹന്നാനെ മൂന്നു തവണയും യൂദാസ് കണ്ട കാര്യം വെളിപാടുപോലെ  ഒരു ഗബ്രിയേൽ മാലാഖ പറഞ്ഞതോടെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പ്രാർത്ഥന ആരംഭിച്ചു.

ആതീഥേയനായി ഈശോ വന്ന് അപ്പം മുറിച്ചു നൽകിയപ്പോൾ ഞങ്ങളടെ കണ്ണുകൾ തുറന്നു, ഹൃദയം ജ്വലിച്ചു. ഞങ്ങൾ ഒരുമിച്ചു പറഞ്ഞു നാഥാ കൂടെ വസിച്ചാലും.

(ഈമെയിലിൽ ലഭിച്ച ഒരു സന്ദേശത്തിന്റെ വിവർത്തനം)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.