ഭീകരവാദത്തിനെതിരെ അണിചേരാന്‍ പ്രതിജ്ഞയെടുത്ത് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സഭാധികാരികള്‍

തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനും തടയിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സഭാധികാരികള്‍. റീജണല്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിലെ അംഗങ്ങളാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുവാന്‍ തീരുമാനിക്കുകയും അതിനായി ആഹ്വാനം ചെയ്യുകയും ചെയ്തത്.

ബുര്‍ക്കിന ഫാസോയിലും നൈജറിലും ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ സാന്നിധ്യം വളരുകയും ഇവര്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തുകയും  ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുവാനും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുവാനുമുള്ള ശ്രമങ്ങളില്‍ തങ്ങളും പങ്കുകാരാകും എന്ന് മെത്രാന്മാര്‍ തീരുമാനം എടുത്തത്.

സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുവാന്‍ വിവിധ സഭകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ അഭിനന്ദിച്ച ഇവര്‍, തങ്ങളാലാവും വിധത്തില്‍ സമാധാനസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരാകും എന്ന് ഉറപ്പും നല്‍കി.