സെന്റ് പാട്രിക്സ് കത്തീഡ്രലിനു നേരെ ആക്രമണം; 90 വർഷം പഴക്കമുള്ള തിരുഹൃദയ രൂപം തകർക്കപ്പെട്ടു

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിനു നേരെയുണ്ടായ ആക്രമണത്തിൽ 90 വർഷം പഴക്കമുള്ള തിരുഹൃദയ രൂപം തകർക്കപ്പെട്ടു. പ്രാർത്ഥനയ്ക്കായി തുറന്നിട്ടിരുന്ന ദേവാലയത്തിൽ സെപ്റ്റംബർ 15 -ന് (പ്രാദേശിക സമയം) രാവിലെ 10 മണിക്ക് ഒരാൾ പ്രവേശിക്കുകയും രൂപം നശിപ്പിക്കുകയുമായിരുന്നു.

എൽ പാസോ രൂപത സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ കത്തീഡ്രലിനെതിരായ ആക്രമണത്തെക്കുറിച്ച് അപലപിക്കുകയുണ്ടായി. ഈ ഇടവക സമൂഹത്തിലെ എല്ലാ അംഗങ്ങളെയും എൽ പാസോയിലെ മുഴുവൻ വിശ്വാസികളെയും ബാധിക്കുന്ന നികത്താനാവാത്ത ഈ നഷ്ടത്തിൽ എനിക്ക് ഖേദമുണ്ട്.” – കത്തീഡ്രലിന്റെ റെക്ടർ ഫാ. ട്രിനി ഫ്യൂന്റസ്, ഈ ആക്രമണത്തെക്കുറിച്ച് പറഞ്ഞു.

എൽ പാസോ പോലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും രൂപത അധികൃതർ സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.