വലിയ ആഴ്ചയിലെ ജപമാലയിലെ ഫിലിപ്പിയൻ പാരമ്പര്യം

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര നമ്മുടെ ഹൃദയത്തിൽ ചാർത്താൻ ജപമാലയിലെ ദു:ഖരഹസ്യങ്ങൾക്കു സാധിക്കും എന്നതിൽ ഒരു സംശയയവുമില്ല. വലിയ ആഴ്ചയിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ ഫിലിപ്പിയൻസിലെ കത്തോലിക്കാ വിശ്വാസികൾ ഒരു വ്യത്യസ്ത പാരമ്പര്യം പിൻതുടരുന്നുണ്ട്. ജപമാലയിലെ ഓരോ രഹസ്യങ്ങൾക്കു ശേഷം സാധാരണയായി ജപിക്കുന്ന “പിതാവിനും പുത്രനും പശിശുദ്ധാത്മാവിനും സ്തുതി, എന്ന ത്രിത്വസ്തുതിക്കു പകരം വലിയ ആഴ്ചയിൽ, ചില സ്ഥലങ്ങളിൽ നോമ്പിലെ അഞ്ചാം ഞായർ തുടങ്ങി താഴെ വരുന്ന പ്രാർത്ഥന ചൊല്ലുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയും പീഡാനുഭവ ആഴ്ചയിൽ നിരന്തരം ധ്യാനവിഷയമാക്കുന്നതിനാണ് ഈ പ്രാർത്ഥന.

നേതാവ്: ക്രിസ്തു മരണത്തോളം അനുസരണയുള്ളവനായി.

എല്ലാവരും: അതെ. കുരിശുമരണത്തോളം അവൻ അനുസരണമുള്ളവനായി.

വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ നിന്നാണ് ഈ പ്രാർത്ഥനയുടെ ഉറവിടം. “ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി” (ഫിലി. 2:8).

ഈ പരമ്പര്യം ഫിലിപ്പിയൻസിൽ മാത്രമല്ല ഫിലിപ്പിയൻ കത്തോലിക്കർ ലോകത്തെവിടെ വസിച്ചാലും ഈ പാരമ്പര്യം പുലർത്താറുണ്ട്. ലത്തീൻ ആരാധനക്രമത്തിൽ നോമ്പുകാലത്തു ഗ്ലോറിയയും ഹല്ലേലുയ്യാ ഗീതവും ഒഴിവാക്കി ക്രിസ്തുവിന്റെ പീഡാനുഭവത്തിൽ പങ്കുചേരുന്നതിനോടു ഈ പാരമ്പര്യത്തെ താദാത്മ്യപ്പെടുത്താവുന്നതാണ്.