ഭവന രഹിതരായവർക്കു ഭക്ഷണം നൽകി സിയൂളിലെ കത്തീഡ്രൽ

ഭവനരഹിതരും പാവങ്ങളുമായ ആളുകൾക്ക് ആശ്വാസമായി മാറുകയാണ് സിയൂളിലെ കത്തീഡ്രൽ. ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായി 1,400 പേർക്ക് ഭക്ഷണമെത്തിച്ചു കൊണ്ടാണ് സുവിശേഷ മൂല്യങ്ങൾ ഇവർ പങ്കുവയ്ക്കുന്നത്. സിയോൾ കത്തീഡ്രലിൽ നിന്നുള്ള വിശ്വാസികളുടെ വിവിധ സംഘടനകൾ ചേർന്ന് സ്ഥാപിച്ച ‘മയോങ്‌ഡോംഗ് ബാബ്ജിബ്’ എന്ന സൂപ്പ് കിച്ചനിലൂടെയാണ് ഭക്ഷണ വിതരണം നടക്കുന്നത്.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഭക്ഷണ വിതരണത്തിനായി തയ്യാറാക്കുന്ന പൊതികൾ പായ്ക്ക് ചെയ്യുന്നത് വിശ്വാസികളും ഒപ്പം രൂപതാധ്യക്ഷൻ കർദ്ദിനാൾ ആൻഡ്രൂ യെം കൂടെ ചേർന്നാണ്. പാവങ്ങളിലേയ്ക്ക് എത്തിച്ചേരുക എന്ന ഫ്രാൻസിസ് പാപ്പായുടെ സന്ദേശം ആണ് ഇത്തരത്തിൽ ഒരു പ്രവർത്തിയിലേയ്ക്ക് ഇവരെ നയിച്ചതെന്ന് കർദ്ദിനാൾ വ്യക്തമാക്കി.

ഒരു കുടുംബമെന്ന നിലയിൽ ദരിദ്രരെ പരിപാലിക്കുന്നതിൽ സ്വയം സമർപ്പിക്കുകയെന്നത് നമുക്കെല്ലാവർക്കും വേണ്ടിയുള്ള ആഹ്വാനമാണ്. ലോകത്തിലെ ഏറ്റവും താഴ്ന്ന തലങ്ങളിൽ താമസിക്കുന്നവരിലേക്ക് എത്തിച്ചേരാനും ഭക്ഷണം പങ്കിടാനും ഉള്ള ശരിയായ സ്ഥലമാണ് ഈ കാന്റീൻ. അതിനാൽ, ആരും വിശന്നിരിക്കില്ല എന്ന് ഉറപ്പാക്കാൻ കഴിയുമെന്ന് സംഘാടകർ വെളിപ്പെടുത്തി. പാവപ്പെട്ട ആളുകളിലേക്ക്‌ എത്തുക എന്നതിന്റെ ആദ്യ പടിയാണ് ഈ ഭക്ഷണ വിതരണം. പാവങ്ങൾക്ക് വേണ്ടിയുള്ള മറ്റു പരിപാടികൾ ഉടൻ തന്നെ ആവിഷ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.