നൈജർ ഗ്രാമങ്ങളിൽ ഭീകരാക്രമണം: 79 മരണം

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇസ്ലാമിക തീവ്രവാദികൾ രണ്ടു ഗ്രാമങ്ങളിൽ നടത്തിയ ആക്രമണത്തിൽ 79 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌. രാജ്യത്തിന്റെ പടിഞ്ഞാറ് മാലി അതിർത്തിയോട് ചേർന്ന ടി ചോംബാംഗൗ ഗ്രാമത്തിൽ 49 പേരും സരോംദരേയിൽ 30 പേരുമാണ് കൊല്ലപ്പെട്ടത്.

ശനിയാഴാചയായിരുന്നു സംഭവം. മേഖലയിലേക്ക് പട്ടാളത്തെ അയച്ചതായി ആഭ്യന്തരമന്ത്രി ആൾക്കാച്ചെ അല്ഹദ അറിയിച്ചു. അതേസമയം എത്രപേർ മരിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. നൈജർ, മാലി, ബർക്കിന ഫാസോ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന തില്ലബേരി മേഖലയിലാണ് ഈ രണ്ടു ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്. വാഹനങ്ങളിലെത്തി ആക്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികളെ ഭയന്ന് ഈ മേഖലയിൽ മോട്ടോർബൈക്കിലുള്ള യാത്ര പോലും നിരോധിച്ചിരുന്നു.

അയൽ രാജ്യമായ നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികളും നൈജറിൽ ആക്രമണങ്ങൾ നടത്താറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.