ആർച്ച്ബിഷപ് മാർ പവ്വത്തിലിന് പൗരസ്ത്യ വിദ്യാപീഠം ഇന്ന് ഓണററി ഡോക‌്ടറേറ്റ് നൽകും

ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന് വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ഇന്ന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും.

ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നടക്കുന്ന സമ്മേളനത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പും പൗരസ്ത്യ വിദ്യാപീഠം ചാൻസലറുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഓണററി ഡോക്‌ടറേറ്റ് പ്രഖ്യാപനം നടത്തും. സിബിസിഐ പ്രസിഡന്‍റും മുംബൈ ആർച്ച്ബിഷപ്പുമായ കർദ്ദിനാൾ ഡോ. ഓസ്‌വാൾഡ് ഗ്രേഷ്യസ് ഡോക്ടറേറ്റ് സമ്മാനിക്കും.

പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലറും ചങ്ങനാശേരി ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, തോമസ് മാർ തിമോത്തിയോസ്, യൂഹനോൻ മാർ ദിയോസ്കോറസ്, ജോസഫ് മാർ ബർണബാസ്, റവ. ഡോ. തോമസ് കെ. ഉമ്മൻ, ഉമ്മൻ ചാണ്ടി എംഎൽഎ, എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്, സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. ജോയി ഐനിയാടൻ, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രഫ. പി.സി. അനിയൻകുഞ്ഞ്, തിരുഹൃദയ സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ സി. അൽഫോൻസ തോട്ടുങ്കൽ എന്നിവർ ആശംസകളർപ്പിക്കും.

പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സ്വാഗതവും റവ. ഡോ. ജയിംസ് തലച്ചെല്ലൂർ കൃതജ്ഞതയും പറയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.