ലഹരിക്കെതിരെ അമ്മവിളക്ക്

കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഭീകരതക്കെതിരെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ വുമൺ വെൽഫയർ സർവ്വീസസ് നടത്തിയ ‘അമ്മവിളക്ക്’ പ്രോഗ്രാം ഫാ. ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തു.

പള്ളിക്കു മുന്നിൽ അണിനിരന്ന അമ്മമാർ ലഹരിക്കെതിരെ ദീപം തെളിച്ചു. വുമൺ വെൽഫയർ സർവ്വീസസ് പ്രസിഡന്റ് മോളി പോളി കണ്ണൂക്കാടൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാമിനു മുന്നോടിയായി നടന്ന ബോധവത്ക്കരണ പരിപാടിയിൽ “നശാ മുക്ത് ഭാരത് അഭിയാൻ” മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.

ഫാ. ജോബിഷ് പാണ്ടിയാമാക്കിൽ, പാലാരിവട്ടം സബ് ഇൻസ്പെക്ടർ കെ.എം. അഷറഫ്, ‘യോദ്ധാവ്’ ജില്ലാ കോ-ഓർഡിനേറ്റർ പി. ബാബു ജോൺ, മദർ സിസ്റ്റർ ആനീസ്, ട്രസ്റ്റി ആന്റണി പുത്തനങ്ങാടി, ജനറൽ സെക്രട്ടറി കുഞ്ഞമ്മ തങ്കച്ചൻ, റോസിലന്റ് ആന്റണി, ത്രേസ്യാമ്മ പോൾ, ഓമന സെബാസ്റ്റ്യൻ, ലിംസി ജോർജ് എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.