വചന ശുശ്രൂഷകരെ വാർത്തെടുക്കാൻ പ്രത്യേക പരിശീലനവുമായി ആലപ്പുഴ ലത്തീൻ രൂപത

കേരള ലത്തീൻ സഭാ ചരിത്രത്തിൽ ആദ്യമായി വചന ശുശ്രൂഷകരെ വാർത്തെടുക്കുന്നതിനുള്ള പരിശീലന പദ്ധതിയുമായി ആലപ്പുഴ രൂപത. മൂന്നു ഘട്ടങ്ങളിലായി നടത്തപ്പെടുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവംബർ മുപ്പതാം തിയതി ആലപ്പുഴ രൂപതാധ്യക്ഷൻ റവ. ഡോ. ജെയിംസ് ആനാപറമ്പിൽ പിതാവ് ഉദ്‌ഘാടനം ചെയ്തു.

വിവിധ ഇടവകകളിൽ നിന്നായി 98 വിശ്വാസികളാണ് ഈ പരിശീലന പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ഭാഗമാകുന്നത്. വിശുദ്ധ കുർബാനയിൽ വിശ്വാസികളുടെ പങ്കാളിത്വം കൂടുതൽ ശക്തവും അനുഭവേദ്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുക. ഇതിന്റെ രണ്ടാം ഘട്ടം ഡിസംബർ 21 നു നടക്കും.