ഫ്രാന്‍സിസ് പാപ്പായുടെ ‘ഊര്‍ബി എത് ഓര്‍ബി’ പ്രചോദനമായി! കണ്ണീരോടെ പ്രാര്‍ത്ഥിച്ച് അവിശ്വാസിയായ ഇറ്റാലിയന്‍ സ്ത്രീ

കോവിഡ് 19 എന്ന കൊറോണ വൈറസ് ലോകത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ്, മാര്‍ച്ച് 27 വെള്ളിയാഴ്ച ഫ്രാന്‍സിസ് പാപ്പാ നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള ‘ഊര്‍ബി എത് ഓര്‍ബി’ ആശീര്‍വാദം നല്‍കിയത്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഈ പ്രത്യേക പരിപാടി വിവിധ മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.

പാപ്പായുടെ വിശേഷാല്‍ ആശീര്‍വാദം തത്സമയം കണ്ടുകൊണ്ടിരുന്ന അവിശ്വാസിയായ ലാറ യൂജേനി എന്ന ഇറ്റാലിയന്‍ സ്ത്രീ പ്രാര്‍ത്ഥനയിലേയ്ക്ക് തിരിഞ്ഞ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെ വിശേഷാല്‍ ആശീര്‍വാദം ലൈവായി കണ്ടുകൊണ്ടിരിക്കെയാണ് കമന്റിലൂടെ താന്‍ ഒരിക്കലും ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നെന്നും പാപ്പായുടെ ഈ പ്രത്യേക ആശീര്‍വാദത്താല്‍ ഈ മഹാമാരി അകന്നു പോകുമെന്ന് താന്‍ വിശ്വസിക്കുന്നതായും ലാറ ലോകത്തോട് വിളിച്ചു പറഞ്ഞത്. തന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ മുഴുവന്‍ ജനങ്ങളെയും കര്‍ത്താവ് സംരക്ഷിക്കട്ടെയെന്നും ലാറ ഫേസ്ബുക്ക് കമന്റില്‍ കുറിച്ചു.

കടപ്പാട് : https://churchpop.com