അഡ്വ. ജേക്കബ് ഇ. സൈമൺ കേരള ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ

കോട്ടയം അതിരൂപതയിലെ  മോനിപ്പള്ളി ഇടവകാംഗവും ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഉഴവൂർ ഫൊറോന പ്രസിഡന്റുമായ അഡ്വ. ജേക്കബ് ഇ. സൈമണിനെ കേരള ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡറായി സംസ്ഥാന സർക്കാർ നിയമിച്ചു.

മോനിപ്പള്ളി ഇലവുംകുഴിയിൽ സൈമൺ – ട്രീസ ദമ്പതികളുടെ മകനാണ് അഡ്വ. ജേക്കബ്. ഭാര്യ സ്മിത മടമ്പം മേരിലാന്റ് ഹൈസ്‌കൂൾ അദ്ധ്യാപികയാണ്. ആഗസ്റ്റ് 2 -ന് ഗവൺമെന്റ് പ്ലീഡറായി അഡ്വ. ജേക്കബ് ചുമതലയേൽക്കും.

2007 മുതൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയാണ് അഡ്വ. ജേക്കബ് ഇ. സൈമൺ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.