ബെനഡിക്ട് 16-മന്‍ പാപ്പായെക്കുറിച്ചുള്ള വിസ്മയിപ്പിക്കുന്ന സത്യങ്ങള്‍

പോപ്പ് എമിരിത്തൂസ് ബെനഡിക്ട് 16- മന്‍ പാപ്പായെക്കുറിച്ച് അധികം ആരും അറിയാത്ത കാര്യങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. മാര്‍പ്പാപ്പ ആയിരിക്കെ പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ സ്ഥാനത്യാഗം നമ്മെ ഏറെ വിസ്മയിപ്പിച്ചിരുന്നു. മാര്‍പ്പാപ്പായുടെ വ്യക്തിജീവിതത്തിലേക്കു വെളിച്ചം വീശുന്ന ചില കാര്യങ്ങള്‍.

1. ബെനഡിക്ട് 16- മന് ഹെലികോപ്ടര്‍ പറത്താനുള്ള ലൈസന്‍സ് ഉണ്ട്. വത്തിക്കാനില്‍ നിന്നും മാര്‍പ്പാപ്പായുടെ വേനല്‍ക്കാല വസതിയായ കാസറ്റല്‍ ഗാന്‍ഡോല്‍ഫോയിലേക്ക് ഹെലികോപ്ടര്‍ പറത്താന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന് കാര്‍ ഓടിക്കാന്‍ അറിയില്ല. അതിനുള്ള ലൈസന്‍സുമില്ല!

2. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറിന്റെ കുട്ടിപ്പട്ടാളത്തില്‍ അംഗമായിരുന്നു ജോസഫ് റാറ്റ്‌സിംഗര്‍. റാറ്റ്‌സിംഗര്‍ ഫാമിലി മുസോളനിയുടെ നാസി പ്രസ്ഥാനത്തിനെതിരായിരുന്നുവെങ്കിലും ജോസഫ് റാറ്റ്‌സിംഗര്‍ക്ക് സൈന്യത്തില്‍ നിര്‍ബന്ധിത സേവനം അനുഷ്ഠിക്കേണ്ടി വന്നു.

3. ബെനഡിക്ട് പിതാവിന് ജര്‍മ്മന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിന്‍, പോര്‍ച്ചുഗീസ് എന്നീ ഏഴ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

4. വളര്‍ത്തു പൂച്ചകളെ അദ്ദേഹം ഏറെ സ്‌നേഹിക്കുന്നു. തന്റെ പേപ്പസിയുടെ നാളുകളിലും ജീവനു തുല്യം സ്‌നേഹിക്കുന്ന രണ്ട് വളര്‍ത്തു പൂച്ചകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതില്‍ ഒന്നിനെ റോമിലെ തെരുവില്‍ നിന്നും കിട്ടിയതാണ്.

5. ബാല്യകാലത്ത് രോഗം വിട്ടുമാറാത്ത കുട്ടിയായിരുന്നു ജോസഫ്. അക്കാലങ്ങളില്‍ തന്റെ അമ്മ ഉണ്ടാക്കിക്കൊടുത്ത ടെഡി ബെയറുകള്‍ ഇന്നും ബെനഡിക്ട് പാപ്പായുടെ കൈവശമുണ്ട്.

6. ബെനഡിക്ട് പിതാവ് വിദഗ്ധനായ ഒരു പിയാനിസ്റ്റ് ആണ്. എത്ര തിരക്കേറിയ ദിനങ്ങളിലും കുറച്ചു നേരം പിയാനോ വായിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നു. വിശ്വപ്രസിദ്ധ സംഗീതജ്ഞരായ മൊസാര്‍ട്ടിന്റെയും ബിഥോവന്റെയും കൃതികളാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം.

7. മാര്‍പ്പാപ്പാ ആകുന്നതിനു മുമ്പേ വിശ്രമജീവിതം നയിക്കാന്‍ കാര്‍ഡിനല്‍ ജോസഫ് റാറ്റ്‌സിംഗര്‍ ആഗ്രഹിച്ചിരുന്നു. വിശ്രമജീവിതത്തിനുള്ള നിവേദനം പലതവണ റാറ്റ്‌സിംഗര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും അതെല്ലാം നിരാകരിക്കപ്പെടുകയായിരുന്നു. വിശ്രമ ജീവിതത്തിലൂടെ കിട്ടുന്ന കൂടുതല്‍ ഒഴിവു സമയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും ഗ്രന്ഥരചനയ്ക്കുമായി മാറ്റി വയ്ക്കാമെന്നായിരുന്നു റാറ്റ്‌സിംഗര്‍ സ്വപ്നം കണ്ടിരുന്നത്.

8. സ്ഥാനത്യാഗം ചെയ്ത ചരിത്രത്തിലെ 6- മത്തെ മാര്‍പ്പാപ്പായാണ് ബെനഡിക്ട് 16 മന്‍ പാപ്പാ. 14ാം നൂറ്റാണ്ടില്‍ ജീവിച്ച ഗ്രിഗറി ഏഴാമന്‍ പാപ്പായാണ് ഇതിനു മുമ്പ് സ്ഥാനത്യാഗം ചെയ്ത പാപ്പാ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.