ഗർഭച്ഛിദ്ര അനുകൂല പരാമർശം ഒഴിവാക്കി ‘ജി 7’ രാജ്യങ്ങൾ

ഏറ്റവും വലിയ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മ ആയ ‘ജി 7’ ഉച്ചകോടിക്കു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിൽ നിന്ന് ഗർഭച്ഛിദ്ര അനുകൂല പരാമർശം ഒഴിവാക്കി. ഇതിനു പിന്നിൽ ട്രംപ് ഭരണകൂടത്തിന്റെ സാന്നിധ്യമാണെന്നാണ് നയതന്ത്രജ്ഞരുടെ അഭിപ്രായം.

യു.എസ്-നു പുറമെ കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ‘ജി 7’ ഗർഭച്ഛിദ്ര അനുകൂല നിലപാട് തള്ളിക്കളഞ്ഞ നടപടി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ഭ്രൂണഹത്യ, മൗലിക അവകാശമാണെന്നും ലിബറൽ ഭ്രൂണഹത്യ നയങ്ങൾ പിന്തുടരുന്ന കാനഡ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നുമാണ് ഉപദേശക സമിതി പ്രസ്താവിച്ചിരുന്നത്. എന്നാൽ, ഉച്ചകോടിയിൽ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രസ്തുത നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് പുതിയ പ്രസ്താവന പുറപ്പെടുവിച്ചത്.