സന്യാസ ജീവിതത്തിന്റെ ശ്രേഷ്ഠതയെ വിവരിക്കുന്ന കവിത ‘സന്യാസ സൗഭാഗ്യം’

സന്യാസ ജീവിതത്തിന്റെ പ്രസക്തിയെപ്പറ്റി വിവരിക്കുന്ന ‘സന്യാസ സൗഭാഗ്യം’ എന്ന കവിത ശ്രദ്ധേയമാകുന്നു. ഒരു സമര്‍പ്പിതയുടെ ജീവിതം ദൈവവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിളിച്ചോതുന്നതാണ് ഈ കവിതയിലെ ഓരോ വരിയും. സിസ്റ്റര്‍ സോണിയ ഡി.സിയാണ് ഈ കവിത രചിച്ചിരിക്കുന്നത്. ആലാപനം‌ സി. ശ്വേത CSN.

ഈ പ്രപഞ്ചത്തിലെ സ്നേഹത്തിന്റെ വിവിധ പ്രതീകങ്ങളെ കോര്‍ത്തിണക്കിയാണ് ഇതിലെ ഓരോ വരിയും എഴുതപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടി വൈഭവവും ഈ വരികളിലൂടെ വായിക്കപ്പെടുന്നു. സന്യാസ ജീവിതത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്ന ഈ കവിത തികച്ചും വ്യത്യസ്തമായ തലങ്ങളിലൂടെ കേൾവിക്കാരനെ കൊണ്ടുപോകുന്നു.

4 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.