ദാരിദ്ര്യം മൂലം ജിഹാദികളായി മാറുന്ന ജീവിതം: മാലിയിൽ നിന്നും ഒരു വൈദികൻ സംസാരിക്കുന്നു

52 വർഷമായി മാലിയിൽ ഒരു മിഷനറിയായി സേവനം ചെയ്യുന്ന വൈദികൻ ആണ് ഫാ. അർവേഡോ ഗോഡിന. അനീതി, ദാരിദ്ര്യം, ദുരിതം എന്നിവയാൽ കഷ്ടപ്പെടുന്ന ഒരു കൂട്ടം ജനങ്ങളുടെ കൂടെയായിരിക്കുന്ന ഈ മിഷനറി ഇന്ന് അനേകർക്ക് ആശ്വാസമാണ്. ആയിരക്കണക്കിന് തൊഴിലില്ലാത്ത ചെറുപ്പക്കാർ അനുദിന ജീവിത വൃത്തിക്കായി ജിഹാദി തീവ്രവാദത്തെ കാണുന്ന ഒരു അവസ്ഥയാണിവിടെ. അവരുടെ വിശ്വാസം പ്രകടിപ്പിക്കാത്ത ആർക്കെതിരെയും ആയുധമെടുക്കാൻ അത് അവരെ പ്രേരിപ്പിക്കുന്നു.

ജിഹാദിസം ഇവിടെ വർദ്ധിച്ചുവരുവാൻ ഒരു പ്രധാന കാരണം തൊഴിലില്ലായ്മ തന്നെയാണെന്ന് ഈ വൈദികൻ പറയുന്നു. ഓരോ വർഷവും പതിനായിരത്തിലധികം ആൺകുട്ടികളും പെൺകുട്ടികളും ബിരുദം നേടുന്നു. ഇതിൽ ആയിരത്തോളം ആളുകൾക്ക് മാത്രമേ ജോലി കണ്ടെത്താനാകുന്നുള്ളു. ബാക്കി 9,000 പേർ തൊഴിൽരഹിതരായി അവശേഷിക്കുന്നു. സഹേൽ മേഖലയിൽ വർദ്ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രധാന കാരണം ഇതാണ്.

സായുധ സേന സംഘടിപ്പിച്ച അട്ടിമറിയിലൂടെ പ്രസിഡന്റ് ഇബ്രാഹിം ബൗബക്കർ കെസ്റ്റ സ്ഥാനമൊഴിഞ്ഞു. കൂടുതൽ ഫലപ്രദമായ സാമ്പത്തിക നയങ്ങളും അഴിമതിക്കെതിരായ പോരാട്ടവും ആവശ്യപ്പെടുന്ന സിവിൽ സമൂഹത്തിലെ അംഗങ്ങളുമായി സൈന്യം ഒരു പുതിയ സർക്കാർ രൂപീകരിച്ചു. എന്നാൽ, ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ രാഷ്ട്രീയം പരാജയപ്പെടുന്നു – ഫാ. ആർവെഡോ പറയുന്നു.

വ്യാപകമായ അഴിമതി രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വലിയ തടസ്സമാണ്. മാത്രമല്ല, കുറ്റകൃത്യങ്ങളുടെ എണ്ണം വളരെ കൂടുതലാണിവിടെ. മാലി, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമായി മാറി. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പ്രതിവർഷം ഏകദേശം 26 ബില്ല്യൺ മൂല്യമുള്ള അഴിമതി നടക്കുന്നു. ഇത് അക്രമം വർദ്ധിക്കുന്നതിനും ആളുകൾ മയക്കുമരുന്ന് മാഫിയയ്ക്ക് അടിമകളായി തീരുന്നതിനും ഇടയാക്കുന്നു.

ബമാകോ രൂപതയുടെ കീഴിലാണ് ഫാ. അർവേഡോ പ്രവർത്തിക്കുന്നത്. ആദ്യം കതി ഇടവകയിൽ ബിഷപ്പിന്റെ സഹായിയായി പ്രവർത്തിച്ചു. പിന്നെ സെമിനാരി പ്രൊഫസറായും റെക്ടറായും, 1992 മുതൽ കതി മിഷന് സമീപമുള്ള കാറ്റെക്കിസ്റ്റുകൾക്കുള്ള പരിശീലന കേന്ദ്രത്തിലും അദ്ദേഹം പ്രവർത്തിച്ചു.

കതി സമുദായത്തിലെ 49% ദമ്പതികളും മിശ്ര വിവാഹം ചെയ്യുന്നവരാണ്. അതായത് ഒരു വീട്ടിൽ തന്നെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വിവാഹത്തിലൂടെ ഒന്നിക്കുന്നു. ജയിൽ ചാപ്ലെയിനായി ജോലി ചെയ്യുന്നതിനിടെ, ഫാ. അർവേഡോ സൈനികരെ കണ്ടുമുട്ടി. പ്രതീക്ഷയില്ലാത്ത നിരവധി ചെറുപ്പക്കാർ ജിഹാദി ശൃംഖലകളിൽ അഭയം തേടിയിട്ടുണ്ട്. അവരുടെ ദുരിതത്തിന്റെ കാരണമായി അവർ കാണുന്ന പാശ്ചാത്യർക്കും ക്രിസ്ത്യാനികൾക്കുമെതിരെ അവർ പോരാടുന്നു.

ജിഹാദികളായി തീരുന്ന പലരും ദാരിദ്ര്യവും കഷ്ടപ്പാടുകളും കൊണ്ട് അപ്രകാരമായി തീരുന്നതാണ് എന്ന് ഈ വൈദികൻ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.