മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം സമ്മേളനം

ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷ സമ്മേളനം ഇന്നലെ നടന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളിലായിരുന്നു സമ്മേളനം. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുഗ്രഹപ്രഭാഷണം നടത്തി. ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് രൂപത ബിഷപ്പ് ഡോ. അജിഡീയു ജോനാന്‍ മുഖ്യാതിഥിയായിരിന്നു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നവതി ആശംസാ സന്ദേശം വികാരി ജനറാൾ മോൺ. തോമസ് പാടിയത്ത് വായിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി നടത്തിയ ദ്രശ്യ-ശ്രാവ്യ ആവിഷ്ക്കാരവും നൃത്തശില്പവും ആശംസാഗാനവും സമ്മേളനത്തിന് മാറ്റുകൂട്ടി.