ജപമാല ചൊല്ലുന്നവര്‍ക്ക് ലഭിക്കുന്ന 7 പ്രയോജനങ്ങള്‍

    ജപമാല ഒരു ആത്മീയ ആയുധമാണ്. മാതാവിലൂടെ ക്രിസ്തുവിലേയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള ഒരു കുറുക്കുവഴിയാണ് ജപമാല പ്രാര്‍ത്ഥന. ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുന്നവരോടൊപ്പം അവരുടെ പ്രതിസന്ധികളില്‍ താന്‍ ഉണ്ടായിരിക്കും എന്ന് പരിശുദ്ധ അമ്മയും വാഗ്ദാനം ചെയ്യുന്നു. ജപമാല നിസ്സാരം ഒരു പ്രാര്‍ത്ഥനയല്ല. ദൈവാനുഭവത്തിന്റെ വലിയ ഉറവിടമാണ്.

    ജപമാല ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന 7 പ്രയോജനങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

    1. ജപമാല പ്രാര്‍ത്ഥനയിലൂടെ ഈശോയെക്കുറിച്ചുള്ള തികഞ്ഞ ജ്ഞാനം നമുക്ക് ലഭിക്കുന്നു.

    2. അനുദിനം ജപമാല ചൊല്ലുന്നവരുടെ ആത്മാവിനെ പാപങ്ങളില്‍ നിന്ന് വിമുക്തമാക്കുകയും ആത്മാവിനെ വിശുദ്ധമാക്കുകയും ചെയ്യുന്നു.

    3. ജപമാല എല്ലാ ശത്രുക്കളില്‍ നിന്നും നമ്മെ വിമുക്തരാക്കുന്നു.

    4. നന്മ പരിശീലിക്കാന്‍ അനുദിനമുള്ള ജപമാല പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു.

    5. ദൈവസ്‌നേഹത്തിന്റെ അഗ്‌നിയാല്‍ ജ്വലിക്കുന്നതിനായി അത് നമ്മെ പ്രാപ്തരാക്കുന്നു.

    6. കൃപയാലും അനുഗ്രഹങ്ങളാലും നിറയുവാന്‍ ജപമാലയിലൂടെ നമുക്ക് സാധിക്കുന്നു.

    7. ദൈവത്തോടും സഹജീവികളോടുമുള്ള കടമകള്‍ നിര്‍വ്വഹിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുകയും അതിന് സഹായിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ദൈവത്തില്‍ നിന്ന് നമ്മുടെ അനുദിന ജീവിതത്തിനാവശ്യമായ എല്ലാ വരദാനങ്ങളും ജപമാല പ്രാര്‍ത്ഥനയിലൂടെ നമുക്ക് ലഭിക്കുന്നു.