നൈജീരിയയിൽ 37 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടു

നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റോയിൽ 37 ക്രൈസ്തവ വിശ്വാസികളെ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 15 പേരെ ഏപ്രിൽ മാസവും 22 പേരെ മെയ് മാസം 23 -നും തീവ്രവാദികൾ കൊലപ്പെടുത്തിയാതായി മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒരു കുടുംബത്തിലെ തന്നെ എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. വെടിയൊച്ച കേട്ടുകഴിഞ്ഞപ്പോൾ ഒളിക്കേണ്ടതായി വന്നെന്നും ഫുലാനികൾ അല്ലാഹു അക്ബർ എന്ന് വിളിച്ചാണ് കൊലപാതകങ്ങൾക്കുശേഷം തിരികെ മടങ്ങിയതെന്നും അസബേ സാമുവേൽ എന്ന വ്യക്തി മോർണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

അന്ധനായ ഭർത്താവും രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്ന അവുക്കി മാത്യു എന്ന ക്രൈസ്തവ വനിതയും കൊല്ലപ്പെട്ടവരിൽപെടുന്നു. സംഭവം അറിയിച്ചതിനുശേഷം വളരെ താമസിച്ചാണ് പോലീസ് സ്ഥലത്തെത്തിയതെന്നും ആരോപണമുയർന്നിട്ടുണ്ട്. 40 മിനിറ്റോളം ഫുലാനികൾ അക്രമം നടത്തിയിട്ടും പോലീസിനോ, പട്ടാളത്തിനോ ഇടപെടാൻ സാധിച്ചില്ല.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലാണ് അവർ കൊല്ലപ്പെട്ടത്. ഏറ്റവുമധികം അതിക്രമങ്ങൾ നടത്തുന്ന തീവ്രവാദസംഘടനകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഫുലാനികൾ ഇപ്പോഴുള്ളത്. കൃഷിസ്ഥലങ്ങൾ പിടിച്ചെടുത്ത്, പ്രദേശത്ത് ശരി-അത്ത് നിയമം നടപ്പിലാക്കുകയാണ് ഇവരുടെ ഉദ്ദേശമെന്ന് കരുതപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.