കൊറോണയെ അതിജീവിക്കാൻ 30 ദിന പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പ്രശസ്ത ഹോളിവുഡ് താരം

കൊറോണ ലോകത്തിൽ വ്യാപകമായി ഭീതി പടർത്തുന്ന ഈ സാഹചര്യത്തിൽ മുപ്പത് ദിവസത്തെ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു പ്രശസ്ത ഹോളിവുഡ് താരം കിർക്ക് കാമറോൺ. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തുന്നത്. ഒപ്പം ക്രൈസ്തവർക്ക് പ്രാർത്ഥനയിൽ ശക്തിപ്പെടുന്നതിനുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

’30 ഡേയ്‌സ് ഫെയ്ത്ത് സ്‌ട്രോങ്’ എന്ന പേരിൽ പ്രാർത്ഥനായജ്ഞത്തിനാണു അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ 30 ദിവസത്തെ പ്രാർത്ഥനയിൽ പങ്കുചേർന്ന് വിശ്വാസത്തിൽ ദൃഢപ്പെടാൻ വിശ്വാസീസമൂഹത്തെ ക്ഷണിച്ച അദ്ദേഹം, നിരാശയിലായിരിക്കുന്ന നമ്മുടെ ഹൃദയം ക്രിസ്തുവിലേക്ക് വഴിതിരിക്കാനുള്ള സമയമാണെന്നും ഓർമിപ്പിച്ചു.

‘ഭയന്ന് ഓടിയൊളിക്കാതെ നമുക്ക് ഒത്തുചേർന്ന് സ്വർഗത്തിലേക്ക് ഹൃദയമുയർത്താം. ഈ മഹാമാരിയിലൂടെ നമ്മെ നിത്യസന്തോഷത്തിലേക്കും സമാധാനത്തിലേക്കും ദൈവം നയിക്കുമെന്ന തിരിച്ചറിവും നമുക്കുണ്ടാവണം. നാം അനുവദിക്കുകയാണെങ്കിൽ സർവശക്തനായ ദൈവം നമ്മുടെ സമൂഹത്തെയും ഹൃദയത്തെയും മനസിനെയും രൂപാന്തരപ്പെടുത്തും. അതാണ് താൻ ഈ 30ദിവസത്തെ പ്രാർത്ഥനകൊണ്ട് ആഗ്രഹിക്കുന്നതും. നമ്മുടെ ചിന്തകൾ പരിവർത്തനപ്പെടണം. അതിന് തീവ്രമായ മനസോടും ആഗ്രഹത്തോടുംകൂടെ നമുക്ക് ഈ 30 ദിവസം പ്രാർത്ഥനയിലായിരിക്കാം.’ വീഡിയോയിൽ അദ്ദേഹം വെളിപ്പെടുത്തി.

നിരവധി അവസരങ്ങളിൽ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് കിർക്ക് കാമറോൺ.