വി. പാദ്രെ പിയോയ്ക്ക് ആദരവര്‍പ്പിച്ച്, വിശ്വപ്രശസ്ത ഓപ്പറ ഗായകന്‍ ആന്‍ഡ്രിയ ബോസെല്ലി

ഓപ്പറ ഗായകന്‍ ആന്‍ഡ്രിയ ബോസെല്ലി വി. പാദ്രേ പിയോയുടെ ഭൗതിക ദേഹം വണങ്ങാനെത്തി. തന്റെ അറുപത്തിയൊന്നാമത്തെ ജന്മദിനത്തിന്റെ ഭാഗമായാണ് ബോസെല്ലി വിശുദ്ധനോടുള്ള ആദരസൂചകമായി പിയെട്രെല്‍ചീനയിയിലുള്ള വി. പാദ്രേ പിയോയുടെ അഴുകാത്ത ശരീരം സന്ദര്‍ശിക്കാനെത്തയത്.

ഏഡി 2000 ാമാണ്ടില്‍ ഞാനിവിടെ എത്തി എന്റെ പിതാവിനെ വി. പാദ്രേ പിയോയുടെ കരങ്ങളില്‍ ഭരമേല്‍പിച്ചു. തൊട്ടടുത്ത ദിവസം അദ്ദേഹം മരണമടഞ്ഞു. അന്നു മുതല്‍ വിശുദ്ധനുമായി ഒരു ശക്തമായ ബന്ധം എനിക്കുണ്ട്. വിശുദ്ധന്റെ സംരക്ഷണം എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.’ ബോസെല്ലി പറയുന്നു. മോണ്‍സിഞ്ഞോര്‍ ന്യുന്‍സിയോ ഗലാന്റിനോ അര്‍പ്പിച്ച ദിവ്യബലിയില്‍ ബോസെല്ലി പങ്കെടുത്തു. ദിവ്യബലിക്കിടയില്‍ ബോസെല്ലി ഗാനം ആലപിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.