നവംബര്‍ 14 യോഹ 14: 7- 14 ഈശോ പിതാവിലേക്കുള്ള വഴി

പുത്രന്റെ പ്രവര്‍ത്തികള്‍ കണ്ട് പിതാവിനെ തിരിച്ചറിയും എന്ന് ഈശോ പറയുകയാണ്, എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. എന്റെ പ്രവര്‍ത്തികള്‍ കണ്ട് പിതാവിനെ തിരിച്ചറിയുക എന്ന്. പുത്രന്‍ ഒന്നും സ്വമേധയാ ചെയ്യുന്നതല്ല എല്ലാം പിതാവില്‍ നിന്നാണ്. അതുകൊണ്ട് നീ എന്ത് ചോദിച്ചാലും അവിടുന്ന് നിറവേറ്റിത്തരും. അത് പിതാവ് പുത്രനില്‍ മഹത്വപ്പെടാന്‍ വേണ്ടിയാണ്.

നിന്റെ പ്രവര്‍ത്തികള്‍ മൂലം മറ്റുള്ളവര്‍ നിന്നെ തിരിച്ചറിയും. നീ നന്മയുള്ളവനാണോ, വിശ്വാസമുള്ളവനാണോ, ദൈവികനാണോ, സ്‌നേഹമുള്ളവനാണോ എന്നൊക്കെ അറിയണമെങ്കില്‍ നിന്റെ പ്രവര്‍ത്തികള്‍ അതുപോലെ ആയിരിക്കണം. ദൈവനാമത്തില്‍ ചെയ്യുന്നതെല്ലാം നിന്റെ ജീവിതത്തിന്റെ നന്മകളെ എടുത്തുകാട്ടും.

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.