അവര്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ ബ്രെഡ് മെഷീനിൽ ഇട്ട്, കുഴച്ചുകൊന്നുകളഞ്ഞു

ഐഎസ് ഭീകരതയുടെ മറ്റൊരു  ക്രൂരത കൂടി പുറംലോകത്തെത്തിയിരിക്കുന്നു. ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കുന്ന മെഷീനിൽ, തീവ്രവാദികൾ കുഞ്ഞുങ്ങളെ കുഴച്ചുകൊന്നുകളഞ്ഞിരുന്നു എന്നതാണ് ആ വാര്‍ത്ത‍.

തീവ്രവാദികളാൽ തന്റെ മകനെ നഷ്ടപ്പെട്ട ഒരമ്മയാണ് – ആലീസ് അസാഫ് –  Roads to Success എന്ന ഓര്‍ഗനൈസേഷനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജോർജ്ജ് എന്ന തന്റെ മകന്‍  പേര് മാറ്റാന്‍ തയ്യാറാകതതിനാല്‍ കൊല്ലപ്പെട്ട കാര്യവും അവര്‍ പറഞ്ഞു.

alice-assaf

രണ്ടു വർഷം മുമ്പ് ഐഎസ് ഗ്രൂപ്പ്‌ ആലീസിനെയും കുടുംബത്തെയും നോട്ടമിട്ടിരുന്നു. മകന്റെ ക്രൈസ്തവ പേര് മാറ്റാൻ ഐസ് തീവ്രവാദിക ൾ ഭീഷണിപ്പെടുത്തിയെങ്കിലും അവൻ അതിന് ത യ്യാറായില്ല.  തുടര്‍ന്ന് മകനെ അവർ വെടിവെച്ചു കൊല്ലുകയാണുണ്ടായത്.  ഐഎസ് ക്രൂരത നടത്തുന്ന സമയത്ത് ആലീസും മകനും അഭയം തേടി അടുത്തുള്ള മുസ്ലീം ഭവനത്തിലെത്തിയിരുന്നു. പക്ഷെ അവർ സഹായിച്ചില്ല.

“പിന്നീട് ആറു പുരുഷന്മാരെ ഓവനിൽ വച്ച് ചുട്ടുകൊന്ന വാർത്ത ഞങ്ങൾ കേട്ടു,” ആലീസ് പറഞ്ഞു. “അതിന് ശേഷമാണ് 250 കുഞ്ഞുങ്ങളെ അവർ ബ്രെഡ് മെഷീനിൽ ഇട്ട് മാവ് കുഴക്കുന്നത് പോലെ കുഴച്ചു കൊന്നത്,” ആലീസിന്റെ വാക്കുകളിൽ നിന്നും ഞെട്ടൽ മാറുന്നില്ല. “പട്ടാളക്കാര്‍ അടുത്ത് വരുന്നതിനു അനുസരിച്ച് ഭീകരര്‍ കുട്ടികളെ ബാല്‍ക്കെണിയില്‍ നിന്ന് നിലത്തേക്ക് വലിച്ച് എറിഞ്ഞിരുന്നു.”  സിറിയയിലെ  ക്രിസ്ത്യാനികളെ ഐഎസ് തീവ്രവാദിക ൾ കൊന്നൊടുക്കിയ രീതി ആലീസ് വിവരിച്ചു.

alice-interview

തന്റെ മകൻ അവസാനം പറഞ്ഞ വാക്കുകൾ ഇപ്രകാരമെന്ന് ആലീസ് വെളിപ്പെടുത്തുന്നു: “എന്നെ മറച്ചുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മനുഷ്യരുടെ മുന്നിൽ തന്നെ ഏറ്റുപറയുന്നവനെ സ്വർഗ്ഗത്തിൽ തന്റെ പിതാവിന്റെ മുന്നിൽ താനുo ഏറ്റുപറയുമെന്ന ക്രിസ്തു വചനമാണ് എന്റെ ശക്തി.”  തുടര്‍ന്ന്  മകനെ അവര്‍ വീടിന്റെ പുറകേയ്ക്ക് കൊണ്ട് പോകുകയും വെടിവച്ച് കൊല്ലുകയും ചെയ്തു. “എന്റെ മകന്റെ പേര് ജോര്‍ജ് എന്നായത് കൊണ്ടാണ് അവന്‍ കൊല്ലപ്പെട്ടത്.” അവനെ എവിടെ  സംസ്ക്കരിച്ചു എന്ന് പോലും ആലീസിന് ഇപ്പോഴുംഅറിയില്ല.

പശ്ചിമേഷ്യയിൽ സൈനികർ അനവധി നഗരങ്ങൾ തിരിച്ചെടുത്തെങ്കിലും ഇപ്പോഴും അക്രമം നടന്നു കൊണ്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.