ക്രിസ്തുവിന്റെ ദാസൻ നേരിടേണ്ട തടസ്സങ്ങൾ: ഫ്രാൻസീസ് പാപ്പ

ഫ്രാൻസീസ് പാപ്പ നവംബർ എട്ടാം തീയതിയിലെ വചന സന്ദേശം ആരംഭിച്ചത്, ദൈവത്തിന്റെ വിശ്വസ്തരും നല്ലവരുമായ ശുശ്രൂഷകരാകാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, അസത്യത്തിൽ നിന്നും അധികാരം നേടാനുള്ള ഉദ്യമത്തിൽ നിന്നും നമ്മളെത്തന്നെ രക്ഷിക്കണം എന്ന ആഹ്വാനത്തോടെയാണ്.

പക്ഷേ എത്ര പ്രാവശ്യം നമ്മൾ കാണുകയോ കേൾക്കുകയാ നമ്മുടെ തന്നെ വീട്ടിൽ  നമ്മൾ തന്നെ പറയുകയോ ചെയ്തട്ടുണ്ട് ഞാനാണിവിടുത്തെ കാര്യസ്ഥൻ?

മറ്റുള്ളവരെ ശുശ്രൂഷിക്കുന്നവനാണ് നേതാവ് എന്ന് യേശു പഠിപ്പിക്കുന്നു. നമുക്ക് ഒന്നാമനാകണമെങ്കിൽ ആദ്യം നമ്മൾ എല്ലാവരുടെയും ദാസനാകണം.
ലോകത്തിന്റെ മൂല്യങ്ങളെ കീഴ്മേൽ മറിച്ചുവനാണ് യേശു. അധികാരത്തിനു വേണ്ടിയുള്ള അന്വേഷണമാണ് ക്രിസ്തുവിന്റെ ദാസനായിത്തീരുവാനുള്ള ഒന്നാമത്തെ തടസ്സം.

സഭാ ജീവിതത്തിൽ പോലും കാണാൻ സാധിക്കുന്ന അവിശ്വസ്തതയാണ് രണ്ടാമത്തെ തടസ്സം. രണ്ട് യജമാൻമാരെ ഒരുമിച്ചു  സേവിക്കാൻ നമുക്കു കഴിയില്ലന്നു – ദൈവത്തെയും സമ്പത്തിനെയും –  യേശു നമ്മളോട് പറയുന്നു. അതിനാൽ  ഒന്നിനെ നമ്മൾ തിരഞ്ഞെടുക്കണം.

സത്യസന്ധതയില്ലായ്മ എന്നാൽ പാപിയായിരിക്കുന്ന അവസ്ഥ മാത്രമല്ല, നമ്മൾ എല്ലാവരും പാപികളാകയാൽ നമ്മുടെ പാപങ്ങളോർത്ത് നമുക്കു പശ്ചാത്തപിക്കാൻ കഴിയും. എന്നാൻ അവിശ്വസ്തത കാപട്യത്തിന്റെ ജീവിതമാണ്, “ദൈവ കാർഡും ” “ലോക കാർഡും” ഒരേ സമയത്തു കളിക്കുന്ന കളി. അവിശ്വസ്തതയുടെയും അധികാരത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റെയും  തടസ്സങ്ങൾ നമ്മുടെ മനസമാധാനം എടുത്തുകളയുകയും നമ്മളെ ഉത്കണ്ഠാകുലരാക്കുകയും, നമ്മുടെ  ഹൃദയങ്ങളിൽ ഒരു ചിരങ്ങ് അവശേഷിപ്പിക്കുകയും ചെയ്യുന്നു. അതുവഴി നമ്മൾ നിരന്തരമായ പിരിമുറക്കത്തിൽ ജീവിക്കുകയും, ലോക മോഹങ്ങളായ പ്രശസ്തിയിലും, സൗഭാഗ്യത്തിലും മാത്രം ശ്രദ്ധ ചെലുത്തുകയും ചെയ്യും. ദൈവത്തെ ഇങ്ങനെ ശുശ്രൂഷിക്കാൻ നമുക്കാവില്ല, അതിനാൽ ഈ തടസ്സങ്ങളിൽ നിന്നു വിമുക്തി നേടാനും, ശരീരത്തിലും  മനസ്സിലും പ്രശാന്തത കണ്ടെത്തുവാനും നമ്മൾ ആഗ്രഹിക്കുന്നു.
നമ്മൾ അടിമകളല്ല, ദൈവമക്കളാണ്, നമ്മൾ അവനെ സ്വതന്ത്രമായി ശുശ്രൂഷിക്കുമ്പോൾ നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിലുള്ള സമാധാനം നമ്മൾ അനുഭവിക്കുന്നു.  “നല്ലവനും വിശ്വസ്തനുമായ കാര്യസ്ഥ വരിക, വരിക, വരിക” എന്ന ദൈവ സ്വരം നമ്മുടെ കാതുകളിൽ കേൾക്കുന്നു.

നമുക്കെല്ലാവർക്കും ദൈവത്തിന്റെ വിശ്വസ്തനായ ശുശ്രൂഷകനാവണം, പക്ഷേ നമുക്കു തന്നെ സ്വന്തമായി അതു സാധിക്കുകയില്ല. അതിനാൽ ഈ തടസ്സങ്ങളെയെല്ലാം അതിജീവിക്കാനും നമ്മുടെ ഹൃദയങ്ങളിൽ സമാധാനത്തോടെ  അവനെ സ്വതന്ത്രമായി ശുശ്രൂഷിക്കുവാനും ദൈവ കൃപ നമ്മൾ ചോദിക്കുന്നു. നമ്മൾ അയോഗ്യരായ സേവകരാണന്നും നമുക്കു തനിയെ ഒന്നും ചെയ്യാൻ കഴിയില്ലന്നും നമ്മൾ നിരന്തരം നമ്മളെത്തന്നെ ഓർമ്മപ്പെടുത്തണം. നമ്മുടെ ഹൃദയങ്ങൾ തുറക്കുവാനും, ആത്മാവിനു നമ്മുടെ ഉള്ളിൽ വരുവാനും ഈ തടസ്സങ്ങൾ നീക്കം ചെയ്യുവാനും ദൈവത്തെ, സ്വാതന്ത്യത്തോടെ ശുശ്രൂഷിക്കുന്ന ഹൃദയത്തിന്റെ ഉടമകളായ മക്കളായി രൂപാന്തരപ്പെടുവാനും നമ്മൾ ദൈവത്തോടു പ്രാർത്ഥിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.