നമ്മുടെ പള്ളിയില്‍ നിന്നും വി. കുര്‍ബാന സ്വീകരിക്കാമോ?

ഞാന്‍ കര്‍ണ്ണാടകയില്‍ നഴ്‌സിങ് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ്. എന്റെ ഒരു സുഹൃത്ത് യാക്കോബായ സഭയിലെ അംഗമാണ്. അവിടെ അവരുടെ പള്ളിയില്ലാത്തതിനാല്‍ അവന്‍ എന്റെ കൂടെ പള്ളിയില്‍ വരുന്നുണ്ട്. അവന് നമ്മുടെ പള്ളിയില്‍ നിന്നും വി. കുര്‍ബാന സ്വീകരിക്കാമോ?

തങ്ങളുടെ പള്ളികള്‍ ഇല്ലാത്തയിടങ്ങളില്‍ കത്തോലിക്കാ ദൈവാലയങ്ങളില്‍ വന്ന് വി.കുര്‍ബാനയില്‍ പങ്കു ചേരുന്നതിനും വി. കുര്‍ബാന സ്വീകരിക്കുന്നതിനും പൗരസ്ത്യ സഭാവിശ്വാസികള്‍ക്ക് സഭാനിയമം അനുവാദം നല്‍കുന്നുണ്ട് (CCEO c.  671-3; CIC c.  844-3). കാരണം ആ സഭകളില്‍, കത്തോലിക്കാ സഭയുടേതു പോലെതന്നെ, വി. കുര്‍ബാനയെക്കുറിച്ചുള്ള ശരിയായ വിശ്വാസവും വി.കുര്‍ബാനയുടെ സാധുവായ പരികര്‍മ്മവുമുണ്ട്. അതിനാല്‍, അടുത്തെങ്ങും അവരുടെ പള്ളികള്‍ ഇല്ലായെങ്കില്‍ അയാള്‍ക്ക് ശരിയായ വിശ്വാസത്തോടും ഒരുക്കത്തോടും കൂടെ വി. കുര്‍ബാന  സ്വീകരിക്കാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.