അമേരിക്കയില്‍ ഗർഭച്ഛിദ്ര നിയമഭേദഗതിക്കായി വിവാദ ഹര്‍ജി

ഗർഭച്ഛിദ്രം നടത്താനുള്ള അവകാശം ഡോക്ടർമാർക്ക് മാത്രമാണെന്ന നിയമത്തിനെതിരെ പോർട്ട്ലൻഡിലെ മെയിനിൽ സമർപ്പിച്ച ഹർജിക്കെതിരെ പ്രോ ലൈഫ് അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ രംഗത്ത്.

ഗർഭച്ഛിദ്രത്തിന് വിധേയരാവുന്ന സ്ത്രീകളുടെ ആരോഗ്യത്തിനും ജീവനു തന്നെയും ഇത് ഭീഷണിയാവുമെന്നാണ് പ്രോ ലൈഫ് പ്രവർത്തകർ പറയുന്നത്. നിലവിലെ നിയമമനുസരിച്ച് ഡോക്ടർമാർക്ക് മാത്രമേ ഗർഭച്ഛിദ്രം നടത്താൻ അവകാശമുള്ളൂ. ആ നിയമത്തിൽ മാറ്റം കൊണ്ടുവന്നാൽ സ്ത്രീകളുടെ ആരോഗ്യ മേഖലയിൽ തകർച്ച നേരിടുമെന്ന് പോർട്ട്ലൻഡ് രൂപതയിലെ അത്മായ പ്രതിനിധികളിലൊരാളായ സൂസൻ ലാഫ്രെനി പറഞ്ഞു.

അമേരിക്കയിൽ രണ്ട് സംസ്ഥാനങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും ഈ നിയമമാണുള്ളത്. ഗർഭച്ഛിദ്രത്തിൽ കുറവ് വന്നിരിക്കുന്ന ഈ സമയത്ത്  ഈ നിയമത്തിൽ അയവുകൊണ്ടു വന്നാൽ അത് ഈ തിന്മയുടെ വ്യാപനത്തിന് വഴിവയ്ക്കുമെന്നും ലാഫ്രെനി പറഞ്ഞു.

ഹർജി പരിഗണിച്ച് സുപ്രീംകോടതി തങ്ങൾക്കനുകൂലമായ നിലപാടെടുക്കുകയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലും ഇതേ നിയമഭേദഗതി വരുത്തുമെന്നാണ് ഹർജി ഫയൽ ചെയ്തവർ അറിയിച്ചിരിക്കുന്നതെന്നും അത് വലിയ നാശത്തിന്റെ സൂചനയാണ് നൽകുന്നതെന്നും ലാഫ്രെനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.