സീറോ മലങ്കര. ജൂലൈ 7; മത്താ 24: 45-51 – വിശ്വസ്തനായ ഭൃത്യനുള്ള സമ്മാനം

നന്മയുള്ള യജമാനന്റെ ഭൃത്യനു ലഭിക്കുന്ന ബംപര്‍ സമ്മാനമാണ് നാം കാണുക. വിശ്വസ്തനും വിവേകിയുമായ ഭൃത്യനുമായാല്‍ ആ ബംപര്‍ സ്വന്തമാക്കാം. ഇതാണ് ബംപര്‍ – യജമാനന്റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനാകുക. ഒരു കാര്യം ചെയ്താല്‍ മതി കൃത്യസമയത്ത് യജമാനന്റെ ഭവനത്തിലുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുക. ഏല്‍പ്പിച്ചിരിക്കുന്ന ജോലി കൃത്യസമയത്ത്, ആരെയും കാണിക്കാനല്ലാതെ ചെയ്യുന്നവനാണ് യഥാര്‍ത്ഥ ഭൃത്യന്‍. അവനാണ് വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍. ജീവിതത്തില്‍ ഏത് മേഖലയില്‍ ആയിരുന്നാലും ഉയര്‍ച്ചകള്‍ ഉണ്ടാകണമെങ്കില്‍ പാലിക്കേണ്ട നിയമമാണിത്. കൃത്യസമയത്ത് ഏല്‍പ്പിച്ചിരിക്കുന്നവ ആരെയും പ്രതീക്ഷിക്കാതെ ചെയ്യുക. നീ കാണിച്ചിട്ടില്ല, നിന്നെ കണ്ടിട്ടാകണം നിന്റെ വിശ്വസ്തത യജമാനന്‍ തിരിച്ചറിയാന്‍. ഭക്ഷണം എന്നാല്‍ ജീവന്‍ നിലനിര്‍ത്തുകയാണെന്നാണ്. യജമാനന്റെ ഭവനത്തിലുള്ളവരുടെ ജീവന്റെ ഒരു ഭാഗം നിന്റെ കൈകളിലാണ്. അതിനെ സംരക്ഷിക്കാതെ അവിശ്വസ്തതയോടെ, ആ സമയത്ത് തിന്നാനും കുടിക്കാനും പോയാല്‍ നിന്റെ സ്ഥാനം കപടനാട്യക്കാരുടെ ഇടയിലായിരിക്കും. ഫാ. റോണി കളപ്പുരയ്ക്കല്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.