ഫാ. ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി

കൊച്ചി: യെമനിലെ ഐസ്സ് ഭീകരരില്‍ നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ബംഗ്ലൂരുവില്‍ നിന്നെത്തിയ അദ്ദേഹത്തെ വൈദികരുടെയും സന്യസ്തരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ട വന്‍ജനാവലി വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.

അദ്ദേഹം വെണ്ണല ഡോണ്‍ ബോസ്‌കോയിലേക്കാണ് ആദ്യം പോയത്. പിന്നീട് കൊച്ചി സെന്റ് മേരീസ് ബസലിക്കയില്‍ എത്തി പ്രത്യേക പ്രാര്‍ഥന നടത്തി. ഇതിന് ശേഷം അ്‌ദ്ദേഹം മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.

വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും അദ്ദേഹം സന്ദര്‍ശിക്കും. ഉച്ചയോടെ കോട്ടയത്തേക്ക് പോകുന്ന അദ്ദേഹം വൈകിട്ട് അഞ്ചോടെ സ്വന്തം നാടായ രാമപുരത്തെത്തും.

പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ.മാണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും ഫാ.ടോമിനെ സ്വീകരിക്കാന്‍ കൊച്ചിയിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.